മനസ് മടുത്താണ് കോണ്‍ഗ്രസ് വിടുന്നതെന്നും കുറച്ചുനാളായി ആലോചനയിലായിരുന്നുവെന്നും പത്മിനി തോമസ്. ദേശീയ കായിക വേദിയെ നശിപ്പിക്കാന്‍ ഒരാള്‍ ശ്രമിച്ചു. പല കെപിസിസി അധ്യക്ഷന്മാരോടും പരാതി പറഞ്ഞിരുന്നു. എന്നാല്‍ ആരും അത് പരിഗണിച്ചില്ല. സ്ഥാനമാനങ്ങള്‍ നോക്കിയല്ല ബിജെപിയിലെത്തിയത്. മോദിയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കിയാണ് ബിജെപിയിലെത്തിയത്. മോദി സര്‍ക്കാര്‍ കായിക- വനിതാ രംഗത്ത് നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ആകര്‍ഷിച്ചു.
കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരം കോണ്‍ഗ്രസില്‍ ഇപ്പോള്‍ അഞ്ച് ഗ്രൂപ്പുകള്‍. കോണ്‍ഗ്രസുകാര്‍ക്ക് ഗ്രൂപ്പ് മാത്രമാണ് പ്രധാനം. ഉപാധികള്‍ ഇല്ലാതെയാണ് ബിജെപിയില്‍ എത്തിയത്. പ്രവര്‍ത്തക എന്ന നിലയിലാണ് ബിജെപിയിലെത്തിയത്. സ്ത്രീകള്‍ക്ക് കോണ്‍ഗ്രസില്‍ ഒരു പരിഗണനയുമില്ല. ഒരു വര്‍ഷം മുന്‍പേ ബിജെപി തന്നെ സമീപിച്ചിരുന്നു. ആലോചിച്ചെടുത്ത തീരുമാനമാണിത്. മനസ് കൊണ്ട് താന്‍ ഒരു വര്‍ഷം മുന്‍പ് മുതല്‍ക്ക് ബിജെപിയായിരുന്നുവെന്നും പത്മിനി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here