പത്മജയ്ക്ക് പിന്നാലെ പത്മിനിയും; കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്

പത്മജാ വേണുഗോപാലിന് പിന്നാലെ സംസ്ഥാനത്തെ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ. മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പത്മിനി തോമസ് ഉൾപ്പെടെയുള്ളവരാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. വരുംദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ എത്തുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെതിന് സമാനമായ രീതിയിലാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് കൂടു മാറുന്നത്. മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും കായിക കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷയുമായിരുന്ന പത്മിനി തോമസ്, കെ കരുണാകരന്റെ സന്തതസഹചാരിയായിരുന്ന തമ്പാനൂർ സതീഷ്, മുൻ ഡിസിസി ജനറൽ സെക്രട്ടറി ഉദയകുമാർ തുടങ്ങിയവരാണ് ഇന്ന് കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയത്.

നിരന്തരമായ അവഗണനയാണ് കോൺഗ്രസിൽ നേരിട്ടതെന്ന് ബിജെപിയിലെത്തിയ നേതാക്കൾ വ്യക്തമാക്കി. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ എത്തുമെന്നാണ് ബിജെപി നേതാക്കളുടെ കണക്കുകൂട്ടൽ.

കൂടുതൽ കോൺഗ്രസ് നേതാക്കളെ ബിജെപിയിൽ എത്തിക്കാനുള്ള ചർച്ചകളാണ് അണിയറയിൽ നടക്കുന്നത് . അത് തുടർന്നാൽ ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി എന്നതു മാറി ഈ മിനിറ്റിലെ കോൺഗ്രസ് അടുത്ത മിനിറ്റിലെ ബിജെപി എന്നായി മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News