പത്മിനി വർക്കി പുരസ്‌കാരം നൂർ ജലീലക്ക്

Noor Jaleela

പ്രമുഖ സാമൂഹ്യ, രാഷ്ട്രീയ, ജീവ കാരുണ്യ പ്രവർത്തകയും ദേവകി വാര്യർ സ്മാരകത്തിന്റെ ദീർഘകാല ജോയിൻറ് സെക്രട്ടറിയും കേരള വർക്കിംഗ് വിമൻസ് അസോസിയേഷൻ പ്രസിഡന്റുമായിരുന്ന പത്മിനി വർക്കിയുടെ ചിരസ്മരണക്കായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരത്തിന് ഇക്കൊല്ലം അർഹയായിരിക്കുന്നത് നൂർ ജലീലയാണ്.

ജന്മനാ രണ്ടു കൈകളും രണ്ടു കാലുകളും ഇല്ലാത്ത നൂർ ജലീല ചിത്രകാരിയും ഗായികയും വയലനിസ്റ്റും പാലിയേറ്റീവ് സന്നദ്ധ പ്രവർത്തകയുമാണ്. കോഴിക്കോട് സ്വദേശിയായ നൂർ ജലീല ചരിത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. പി ഹസീബാണ്‌ ജീവിതപങ്കാളി.

Also Read: ‘രണ്ടു വീടുകളാണ് ഒരുവനുള്ളത്, ഒന്ന് പട്ടുനൂൽപ്പുഴുവിൻ്റേതാണ്’; എസ് ഹരീഷിന്റെ പുതിയ നോവൽ പട്ടുനൂൽ പുഴുവിന്റെ കവർ പ്രകാശനം ചെയ്തു

25000രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പദ്മിനി വർക്കിയുടെ ചരമവാർഷികദിനമായ 2024 ഡിസംബർ 12 ന് ഹസൻ മരക്കാർ ഹാളിൽ നടക്കുന്ന പരിപാടിയിൽ പദ്മശ്രീ ഡോ എം ആർ രാജഗോപാൽ പുരസ്‌കാര ദാനം നിർവഹിക്കുമെന്ന് ടി രാധാമണി (പ്രസിഡന്റ്), ലത വാര്യർ, (സെക്രട്ടറി) എന്നിവർ വർത്താകുറിപ്പിൽ അറിയിച്ചു. കെ കെ കൃഷ്ണ കുമാർ അനുസ്മരണപ്രഭാഷണം നടത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News