പീഡിയാട്രീഷന് ദാരുണാന്ത്യം; പ്രതി പിടിയില്‍

അമേരിക്കയിലെ ടെക്‌സാസില്‍ പീഡിയാട്രീഷനെ കുത്തികൊലപ്പെടുത്തി. 52കാരിയായ ഡോ. താലത്ത് ജഹാന്‍ ഖാനാണ് കൊല്ലപ്പെട്ടത്. പ്രതി മൈല്‍സ് ജോസഫ് ഫ്രിഡ്രിച്ചിനെ പൊലീസ് പിടികൂടി. അപ്പാര്‍ട്ട്‌മെന്റിന് പുറത്തുള്ള പിക്‌നിക് ടേബിളില്‍ തന്റെ വളര്‍ത്തുനായ്‌ക്കൊപ്പം സമയം ചിലവഴിക്കുമ്പോഴാണ് അപ്രതീക്ഷിതമായ ആക്രമണം ഡോക്ടര്‍ക്ക് നേരെ ഉണ്ടായത്. ആക്രമണത്തിന് പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഡോക്ടറും പ്രതിയും തമ്മില്‍ മുന്‍പരിചയമൊന്നുമില്ലെന്നാണ് കുടുംബം പറയുന്നതും.

ALSO READ: മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിച്ചിട്ടില്ല ; സീതാറാം യച്ചൂരി

സംഭവത്തില്‍ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ പൊലീസുമായി സഹകരിക്കുമെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. കൃത്യത്തിന് പിന്നിലെ കാരണം പെട്ടെന്ന് കണ്ടെത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടറിന്റെ കൊലപാതകം വിദ്വേഷത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന കൊലയാണോ എന്ന് വ്യക്തത വന്നിട്ടില്ലെന്നും സത്യസന്ധമായ അന്വേഷണം നടക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും കൗണ്‍സില്‍ പ്രതികരിച്ചു.

ALSO READ: കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇക്കഴിഞ്ഞ ജൂലായിലാണ് 14ഉം 23ഉം വയസുള്ള തന്റെ പെണ്‍മക്കളുമായി ഡോക്ടര്‍ പുതിയ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാനെത്തിയത്. അമേരിക്കയിലെ സീറ്റിലിലെ കാലാവസ്ഥ ആസ്വദിക്കണമെന്ന ആഗ്രഹമാണ് താമസം മാറാന്‍ കാരണമെന്ന് ഡോക്ടറിന്റെ സഹോദരന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News