എമിറേറ്റ്‌സ് വിമാനങ്ങളിൽ പേജറുകൾക്കും വാക്കിടോക്കികൾക്കും നിരോധനം

Emirates flights

ദുബായ്: ലബനനിൽ പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ച് അപകടമുണ്ടായ പശ്ചാത്തലത്തിൽ യുഎഇ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് തങ്ങളുടെ വിമാനത്തിൽ പേജറുകളും വാക്കി ടോക്കികളും നിരോധിച്ചു. എമിറേറ്റ്‌സ് വിമാനങ്ങളിൽ ബാഗേജുകളിൽ പേജറുകളും വാക്കി-ടോക്കികളും ഇനി കൊണ്ടുപോകാൻ സാധിക്കില്ല. ഇത്തരം വസ്തുക്കൾ യാത്രക്കാരുടെ ഹാൻഡ് ലഗേജിലോ ചെക്ക്ഡ് ബാഗേജിലോ കണ്ടെത്തിയാൽ ഇവ ദുബായ് പൊലീസ് കണ്ടുകെട്ടുമെന്നും എമിറേറ്റ്സ് അറിയിച്ചു.

Also Read: ഇനി ആവേശം ഓർമ്മകളിൽ; 180 വർഷം നീണ്ടുനിന്ന കുതിരയോട്ടം അവസാനിപ്പിച്ച് സിംഗപ്പൂർ, കാരണം ഇതാണ്…

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അപകടസാധ്യത കണക്കിലെടുത്ത് ബെയ്‌റൂട്ടിലേക്കും തിരിച്ചുമുള്ള വിമാനങ്ങളും കമ്പനി റദ്ദാക്കിയിട്ടുണ്ട്.

Also Read: അവസാനം ആ പസിലിന് ഉത്തരമായി; കണ്ടെത്താനായത് ലക്ഷക്കണക്കിന് പേര്‍ അന്വേഷിച്ച നിധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News