ലെബനനില്‍ ഹിസ്ബുള്ളയിലെ അംഗങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന പേജറുകൾ പൊട്ടിത്തെറിച്ച് എട്ടുപേർ കൊല്ലപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകരും ഹിസ്ബുള്ള അംഗങ്ങളും ലെബനനിലെ ഇറാന്‍ സ്ഥാനപതിയും ഉള്‍പ്പെടെ അയ്യായിരത്തിലധികം ആളുകൾക്ക് പരിക്കേറ്റു. അക്രമം ആസൂത്രതമെന്ന് റിപ്പോർട്ട്.
Also Read: പ്രളയക്കെടുതിയിൽ മധ്യയൂറോപ്പ്; മരണം 17 ആയി
പേജറുകൾ പൊട്ടിത്തെറിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഒരു പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നും 200ലധികം പേരുടെ നില ഗുരുതരമാണെന്നും ലെബനൻ ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്ന് ഹിസ്ബുല്ല ആരോപിച്ചു. ഹിസ്ബുള്ളയുടെ റേഡിയോ കമ്യൂണിക്കേഷൻ ശൃംഖലയിലേക്ക് കടന്നുകയറിയാണ് ഇസ്രയേൽ സ്‌ഫോടനം സാധ്യമാക്കിയതെന്ന് ലെബനീസ് സുരക്ഷാ ഏജൻസിയിലെ വൃത്തങ്ങൾ പറഞ്ഞു.
Hospitals filling up in Lebanon as hundreds of Hezbollah operatives had their pagers blown up simultaneously
— Mitsuha (@Mitsuhaa00) September 17, 2024
Also Read: ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും ആക്രമണശ്രമം; സംഭവം ഗോള്‍ഫ് കളിക്കുന്നതിനിടയില്‍
എല്ലാ പേജറുകളും ഒരേ സമയമാണ് പൊട്ടിത്തെറിച്ചത്. ഇസ്രയേലുമായുള്ള സംഘര്‍ഷം ആരംഭിച്ച് ഒരുകൊല്ലത്തിനിടെ ഉണ്ടായ വലിയ സുരക്ഷാ വീഴ്ചയാണെന്ന് മുതിര്‍ന്ന ഹിസ്ബുള്ള അംഗം പ്രതികരിച്ചു. പേജറുകള്‍ പൊട്ടിത്തെറിച്ചതിനെ കുറിച്ച് ഇസ്രയേല്‍ സൈന്യം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here