തിരുവനന്തപുരം റീജിയണല്‍ സയന്‍സ് സെന്ററില്‍ പെയ്ഡ് ഇന്റേണ്‍ഷിപ്പിന് അവസരം

റീജിയണല്‍ സയന്‍സ് സെന്ററില്‍ ബിരുദധാരികള്‍ക്ക് പെയ്ഡ് ഇന്റേണ്‍ഷിപ്പിന് അസാപ് കേരള അവസരമൊരുക്കുന്നു. 2022, 2023 വര്‍ഷങ്ങളില്‍ ഊര്‍ജ്ജതന്ത്രം/കമ്പ്യൂട്ടര്‍ സയന്‍സ്/മാത്തമാറ്റിക്‌സ്/രസതന്ത്രം/ബോട്ടണി/സുവോളജി വിഷയങ്ങളില്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കാണ് തിരുവനന്തപുരം ഓഫീസില്‍ അവസരമുള്ളത്. 6 മാസമാണ് ഇന്റേണ്‍ഷിപ്പ് കാലയളവ്. പ്രതിമാസം 8000 രൂപ സ്റ്റൈപെന്റ് ആയി ലഭിക്കും.

Also read:മാർച്ച് 28 പൃഥ്വിരാജിന്റെ ഭാഗ്യ ദിനമോ? സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ കാരണം ഇതാണ്..!

ഉദ്യോഗാര്‍ത്ഥികള്‍ http://tiny.cc/asapintern എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഫീസ് 500 രൂപ. യോഗ്യത പരിശോധിക്കുന്നതിന് പ്രത്യേക സ്‌ക്രീനിങ് ഉണ്ടായിരിക്കും. ഏഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പ്രത്യേക റാങ്ക് ലിസ്റ്റുകള്‍ തയാറാക്കും. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 19.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News