വിഴിഞ്ഞത്ത് പെയിന്റ് കടയ്ക്ക് തീപിടിച്ചു; ആളപായമില്ല

വിഴിഞ്ഞം തിയറ്റർ ജങ്ഷനിൽ പെയിൻ്റ് കടയ്ക്ക് തീപ്പിടിച്ചു. കമ്പ്യൂട്ടർ മോഡത്തിൽ നിന്ന് തീപിടിച്ചതായി ആണ് വിവരം. ഞായറാഴ്ച ആയതിനാല് കട അവധി ആയിരുന്നു. പുക ഉയരുന്നത് കണ്ട് നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. തുടർന്ന് വിഴിഞ്ഞം ഫയർഫോഴ്സ് എത്തി കടയുടെ ഷട്ടർ പൊളിച്ച് അകത്ത് കയറുകയായിരുന്നു. തുടർന്ന് പൂവാർ, നെയ്യാറ്റിൻകര, ചാക്ക നിലയങ്ങളിലെ ഫെയർഫോഷ് സംഘം കൂടി എത്തി ആണ് തീ അണച്ചത്. എത്ര രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടെന്ന് കണക്കാക്കിയിട്ടില്ല.

Also Read: മംഗലപുരത്ത് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ സംഭവം; മൂന്ന് ടാങ്കറിലേക്ക് ഗ്യാസ് മാറ്റുന്ന നടപടികൾ ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News