മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാകിസ്ഥാന്‍ കോടതി. പതിനാല് കോടി വിലമതിക്കുന്ന ഔദ്യോഗിക സമ്മാനങ്ങള്‍ അനധികൃതമായി വില്‍പന നടത്തിയതാണ് കാരണം. 2018 – 2022 കാലഘട്ടത്തിലാണ് ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്റെ പ്രധാനമന്ത്രിയായി അധികാരത്തിലിരുന്നത്. ഈ കാലയളവില്‍ പ്രധാനമന്ത്രിക്ക് ലഭിച്ചതും രാജ്യത്തിന് അവകാശമുള്ളതുമായ വിലപിടിച്ച സമ്മാനങ്ങള്‍ ബുഷ്‌റാ ബീബി വിറ്റുവെന്നാണ് നിലവിലെ കേസ്.
ALSO READ: ടിക്കറ്റില്ല പിഴയോട് പിഴ… റെയില്‍വേ നേടിയത് ഒന്നും രണ്ടുമല്ല 93 കോടിയലധികം
മുന്‍ പ്രധാനമന്ത്രിയും ഭാര്യയും അധികാരകാലയളവില്‍ വിവിധ രാജ്യങ്ങളിലെ തലവന്മാരില്‍ നിന്ന് 108ഓളം സമ്മാനങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. ഇതേ കേസില്‍ ജാമ്യത്തിലിറങ്ങി രണ്ടുമാസം തികയും മുമ്പാണ് ബീബിക്കെതിരെ അറസ്റ്റ് വാറണ്ട് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ട്രെഷറിയില്‍ ഏല്‍പ്പിക്കേണ്ട സമ്മാനങ്ങളാണ് ഇവര്‍ മറിച്ച് വിറ്റത്. അധികാരത്തിലിരുന്നപ്പോള്‍ വിലകൂടിയ സര്‍ക്കാര്‍ സമ്മാനങ്ങള്‍ കൈവശം വെച്ച കേസില്‍ ഇമ്രാനും ഭാര്യയ്ക്കുമെതിരെ മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ALSO READ: കീഴ്‌വഴക്കങ്ങള്‍ മറന്ന് മോദി- താക്കറെ സ്തുതി; സത്യപ്രതിജ്ഞാ ചടങ്ങില്‍ ഷിന്‍ഡേയെ തിരുത്തി ഗവര്‍ണര്‍
പാകിസ്ഥാനിലെ പഞ്ചാബിലെ സൂഫി പാരമ്പര്യമുള്ള കുടുംത്തില്‍ നിന്നുള്ള ബുഷ്‌റ മനേഖ ഇമ്രാനെ വിവാഹം കഴിച്ചതോടെ ബുഷ്‌റ ബീബിയായി മാറി. ആദ്യം വിവാഹം നിയമപരമായി വേര്‍പ്പെടുത്തുന്നതിന് മുമ്പ് ഇമ്രാനെ വിവാഹം കഴിച്ചതോടെ പല നിയമപ്രശ്‌നങ്ങളും ഇവര്‍ക്ക് നേരിടേണ്ടി വന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here