പഞ്ചാബിൽ പാക് ഡ്രോൺ തകർന്ന നിലയിൽ കണ്ടെത്തി

പഞ്ചാബ് അമൃത്സറിൽ നിയന്ത്രണരേഖയോട് ചേർന്ന് പാക് ഡ്രോൺ തകർന്ന നിലയിൽ കണ്ടെത്തി. കൃഷിയിടത്തോട് ചേർന്നാണ് ഡ്രോൺ തകർന്ന നിലയിൽ കണ്ടെത്തിയത്. പഞ്ചാബിലെ തരൺ തരൺ ജില്ലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു പ്രത്യേക വിവവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജോകെ ഗ്രാമത്തിൽ തിരച്ചിൽ നടത്തിയതെന്ന് മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഡ്രോൺ ലഹരി കടത്താൻ ഉപയോഗിച്ചതെന്നാണ് പ്രാഥമികമായ സംശയം.പ്രദേശത്ത് ബിഎസ്എഫ് തിരച്ചിൽ നടത്തുകയാണ്. ഡിജെഐ മെട്രിക്സ് 300 ആർടികെ സീരീസിന്റെ ക്വാഡ്‌കോപ്റ്ററായിരുന്നു ഡ്രോൺ.

Also Read: പ്ലസ് വൺ; മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്ന വാർത്ത ശരിയല്ല, 14 ബാച്ചുകൾ കൂടി മലപ്പുറം ജില്ലയിലേക്ക് മാറ്റാൻ നിർദ്ദേശം, മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News