ആഗയുടെ ഓള്‍ റൗണ്ട് പ്രകടനവും സയിം അയൂബിന്റെ സെഞ്ചുറിയും; ഒന്നാം ഏകദിനത്തില്‍ പാക്കിസ്ഥാന് ജയം

pak-vs-sa-salman-agha-saim-ayub

പാര്‍ലില്‍ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ സയിം അയൂബിന്റെ സെഞ്ചുറിയും സല്‍മാന്‍ ആഗയുടെ ഓള്‍റൗണ്ട് പ്രകടനവും പാക്കിസ്ഥാന് വിജയമേകി. മൂന്ന് വിക്കറ്റിനാണ് പാക് ജയം. ഹെന്റിച്ച് ക്ലാസന്‍ 86 റണ്‍സും മറ്റ് മൂന്ന് ബാറ്റ്സ്മാന്‍മാര്‍ 30 റണ്‍സ് വീതവും നേടിയെങ്കിലും ദക്ഷിണാഫ്രിക്ക 239/9 എന്ന നിലയില്‍ ഒതുങ്ങി. ആഗയും അബ്രാര്‍ അഹമ്മദും ചേര്‍ന്നാണ് ബോളിങ് ആക്രമണം നടത്തിയത്.

ആഗ എട്ട് ഓവറിൽ 32 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി. അബ്രാർ അഹമ്മദ് രണ്ട് വിക്കറ്റ് നേടി. സയിം അയൂബ് ഷഹീൻ ഷാ അഫ്രീദി എന്നിവർ ഒന്ന് വീതം വിക്കറ്റ് നേടുകയായിരുന്നു. അയൂബും (109) ആഗയും (82) സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതിന് മുമ്പ് പാകിസ്ഥാന്‍ തിരിച്ചടി നേരിട്ടിരുന്നു. പാക് ബാറ്റിങ് നിരയിൽ വേഗത്തിൽ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 20-ാം ഓവറില്‍ 60/4 എന്ന നിലയില്‍ ടീം എത്തിയിരുന്നു. എന്നാല്‍, ഈ സമ്മര്‍ദത്തിനിടയിലും ആഗ പൊരുതുകയും മൂന്ന് പന്തുകള്‍ ശേഷിക്കെ ടീമിനെ ജയിപ്പിക്കുകയും ചെയ്തു.

Read Also: രണ്ടാം ഇന്നിങ്‌സില്‍ കങ്കാരുക്കള്‍ക്ക് ക്ഷീണം; ഡിക്ലയര്‍ ചെയ്തു, ഇന്ത്യയ്ക്ക് 275 റണ്‍സ് വിജയലക്ഷ്യം

ദക്ഷിണാഫ്രിക്കയുടെ കഗിസോ റബഡ, ഒട്ട്‌നീല്‍ ബാര്‍ട്മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. മാര്‍കോ യാന്‍സന്‍, തബ്രെയ്‌സ് ഷംസി എന്നിവര്‍ ഒന്ന് വീതം വിക്കറ്റും വീഴ്ത്തി. ആഗയാണ് കളിയിലെ താരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News