സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സന്ദര്‍ശകരായ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. രണ്ട് വിക്കറ്റിനാണ് ജയം. സ്‌കോര്‍: പാക്കിസ്ഥാന്‍- 211, 237. ദക്ഷിണാഫ്രിക്ക- 301, 150/8. ദക്ഷിണാഫ്രിക്കയുടെ ഐഡന്‍ മാര്‍ക്രം ആണ് കളിയിലെ താരം.
ഇതോടെ ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനലില്‍ പ്രവേശിച്ചു. സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കില്‍ ആവേശം മുറ്റിയ മത്സരത്തിലാണ് നാടകാന്തം ദക്ഷിണാഫ്രിക്കയുടെ ജയം. 148 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആതിഥേയര്‍ക്ക് സ്‌കോര്‍ 99ല്‍ നില്‍ക്കെ എട്ട് വിക്കറ്റ് നഷ്ടമായി. ഉച്ചഭക്ഷണത്തിന് മുമ്പായിരുന്നു ഇത്. ഈ സമയം കഗിസോ റബഡയും മാര്‍ക്കോ യാന്‍സനുമായിരുന്നു ക്രീസില്‍.
Read Also: എന്തൊരു ചോർച്ച; ഒറ്റ ഇന്നിങ്സില്‍ മൂന്ന് ക്യാച്ചുകള്‍ മിസ്സാക്കി ജയ്സ്വാള്‍
ഇരുവരും ചേര്‍ന്നാണ് വിജയിപ്പിച്ചത്. റബഡ 31ഉം യാന്‍സന്‍ 16ഉം റണ്‍സ് നേടി. ആദ്യ ഇന്നിങ്‌സില്‍ 89 റണ്‍സ് എടുത്ത മാര്‍ക്രം രണ്ടാം ഇന്നിങ്‌സില്‍ 37 റണ്‍സാണെടുത്തത്. ക്യാപ്റ്റന്‍ ടെംബ ബാവുമ 40 റണ്‍സെടുത്തു. ആറ് വിക്കറ്റെടുത്ത മുഹമ്മദ് അബ്ബാസാണ് പാക്കിസ്ഥാന് ഒരു ഘട്ടത്തില്‍ പ്രതീക്ഷ നല്‍കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here