‘നന്ദി പിഐഎ’; കുറിപ്പെഴുതിവെച്ച് പാകിസ്താനി എയർ ഹോസ്റ്റസ് കാനഡയിൽവെച്ച് മുങ്ങി !

പാകിസ്താനിലെ ഇസ്ലാമാബാദിൽ നിന്ന് കാനഡയിലേക്ക് പറന്ന വിമാനത്തിലെ എയർ ഹോസ്റ്റസ് കാനഡയിൽവെച്ച് മുങ്ങി. ഫെബ്രുവരി 26ന് പുറപ്പെട്ട വിമാനത്തിലെ എയര്‍ഹോസ്റ്റസ് മറിയം റാസയാണ് ടൊറന്റോയിലെ ഒരു ഹോട്ടല്‍മുറിയില്‍ നിന്ന് മുങ്ങിയത്. പിറ്റേദിവസം പാകിസ്ഥാനിലേക്ക് തിരിച്ചുപറക്കാനായി വിമാനം തയ്യാറെടുത്തപ്പോൾ മറിയം റിപ്പോർട്ട് ചെയ്തിരുന്നില്ല. അധികൃതർ ഇതന്വേഷിച്ചുചെന്നപ്പോഴാണ് മറിയത്തെ കാണാനില്ലെന്ന വിവരം അറിയുന്നത്.

ALSO READ: റിലയന്‍സ്-ഡിസ്‌നി ലയനം; തലപ്പത്തേക്ക് നിത അംബാനി

തുടർന്ന് മറിയം താമസിച്ചിരുന്ന ഹോട്ടൽ മുറി പരിശോധിച്ച അധികൃതർക്ക് ‘നന്ദി പിഐഎ’ എന്നെഴുതിയ ഒരു കുറിപ്പും ലഭിച്ചു. സമീപത്ത് അവരുടെ യൂണിഫോമും അഴിച്ചുവെച്ചിട്ടുണ്ടായിരുന്നു. ഇതോടെ മറിയം കടന്നുകളഞ്ഞതായി അധികൃതർ സ്ഥിരീകരിച്ചു.

ALSO READ: ‘ക്ലാഷ്’ വേണ്ടെന്ന് തീരുമാനം? ബറോസിന്റെ റിലീസ് മെയ് മാസത്തേക്ക് നീട്ടിവെച്ചതായി വിവരം

പിഐഎ നേരിടുന്ന വലിയ പ്രതിസന്ധിയാണ് ഇത്തരത്തിലുള്ള ഫ്‌ളൈറ്റ് അറ്റൻഡർമാരുടെ ‘മുങ്ങൽ’ ! കഴിഞ്ഞ മാസവും ഇത്തരത്തിൽ പിഐഎയുടെ ഒരു ഫ്‌ളൈറ്റ് അറ്റൻഡറായ ഫൈസ മുഖ്താർ കാനഡയിൽ വെച്ച് മുങ്ങിയിരുന്നു. ഇത്തരത്തിൽ കാനഡയിലെത്തുന്ന നിരവധി പേർ തിരിച്ച് പാകിസ്താനിലേക്ക് വരാനുള്ള പ്രവണത കാണിക്കുന്നില്ല എന്നത് പിഐഎ നേരിടുന്ന വലിയ വെല്ലുവിളിയാണ്. 2019 മുതൽക്കാണ് ഇത്തരത്തിലുളള പ്രവണതകൾ ആരംഭിച്ചതെന്നും അധികൃതർ പറയുന്നു.

ALSO READ: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ക്ക് അറസ്റ്റില്‍

2023ൽ മാത്രം ഇത്തരത്തിൽ ഏഴുപേരാണ് ‘മുങ്ങിയത്’. ഇവരെയെല്ലാം പിന്നീട് കണ്ടെത്തുന്നുണ്ടെങ്കിലും പലപ്പോഴും മാതൃരാജ്യത്തിലേക്ക് മടങ്ങാൻ താത്പര്യം കാണിക്കുന്നില്ല. അത്തരത്തിൽ കാനഡയിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേക്കും കുടിയേറാനുള്ള എളുപ്പവഴിയായി ഫ്‌ളൈറ്റ് അറ്റൻഡർ ജോലിയെ കാണുകയാണ് പാകിസ്താനിലെ ചെറുപ്പക്കാരികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News