ടി 20 ലോകകപ്പ് ; പുറത്തായി പാകിസ്ഥാനും ന്യൂസീലന്റും

പാകിസ്താന്റെ സൂപ്പര്‍ എട്ട് സ്വപ്നങ്ങള്‍ അവസാനിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് തന്നെ മുന്‍ ഫൈനലിസ്റ്റുകള്‍ പുറത്തായിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് മത്സരങ്ങളിലും പാകിസ്താന്‍ പരാജയപ്പെട്ടിരുന്നു. അമേരിക്കയോട് സൂപ്പര്‍ ഓവറില്‍ തോറ്റ പാകിസ്താന്‍ ഇന്ത്യയോട് ആറ് റണ്‍സിനും പരാജയപ്പെട്ടിരുന്നു. മൂന്നാം മത്സരത്തില്‍ കാനഡയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച പാകിസ്താന്‍ രണ്ട് പോയിന്റുകള്‍ മാത്രം ആണ് നേടിയത്. ഇതോടെ അമേരിക്ക-അയര്‍ലന്‍ഡ് മത്സരഫലം നിര്‍ണായകമായിരുന്നു.

ALSO READ: സ്‌കൂള്‍ ബസ് കത്തിയ സംഭവം; ദുരന്തം ഒഴിവായത് ഡ്രൈവറിന്റ അവസരോചിതമായ ഇടപെടല്‍ മൂലം

അമേരിക്ക തോല്‍ക്കുകയും പാകിസ്താന്‍ അവസാനമത്സരത്തില്‍ അയര്‍ലന്‍ഡിനെ വമ്പന്‍ സ്‌കോറിനും തോല്‍പ്പിച്ചാല്‍ ബാബര്‍ അസമിനും സംഘത്തിനും സൂപ്പര്‍ 8ലെത്താമായിരുന്നു. എന്നാല്‍ മഴ വില്ലനായതോടെ അമേരിക്ക സൂപ്പര്‍ 8ല്‍ സീറ്റ് ഉറപ്പിക്കുകയുമായിരുന്നു. ബാബര്‍ അസം നയിക്കുന്ന പാകിസ്താന്‍ ഇത്തവണ ശക്തമായ താരനിരയോടെയാണ് ഇറങ്ങിയത്. എന്നാല്‍ ബാറ്റിങ് നിരയുടെ പ്രകടനം ദുര്‍ബലമായി. പേസ് നിരയില്‍ ഷഹിന്‍ ഷാ അഫ്രീദി, മുഹമ്മദ് അമീര്‍, നസീം ഷാ, ഹാരിസ് റഊഫ് എന്നിവരെല്ലാം ഉണ്ടായിരുന്നുവെങ്കിലും ബൗളിംഗ് ആക്രമണത്തിലും പ്രശ്‌നങള്‍ ഉണ്ടായിരുന്നു.

ലോകകപ്പിലെ മറ്റൊരു മത്സരത്തില്‍ പാപ്പുവാ ന്യൂ ഗിനിയക്കെതിരെ അഫ്ഗാന്‍ ജയം ആവര്‍ത്തിച്ചത്തോടെ ന്യൂസിലന്റും പുറത്തായി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കീവിസ് ദയനീയമായാണ് പരാജയപ്പെട്ടത്. ആദ്യ മത്സരത്തില്‍ അഫ്ഗാന്‍ ഉയര്‍ത്തിയ 159 റണ്‍സ്  ലക്ഷ്യമിട്ടിറങ്ങിയ ന്യൂസിലാന്റ് 75 ന് വീണു.

ALSO READ:‘തിരുവനന്തപുരത്തിന് നന്ദി, മനസിൽ വിഷം നിറച്ച ചന്ദ്രബിംബം വലിച്ചെറിഞ്ഞതിന്’, ദുരന്തങ്ങളാണ് സംഘികളുടെ സങ്കിത്തരങ്ങൾ വെളിച്ചത്ത് കൊണ്ടുവരുന്നത്’, വിമർശനവുമായി സോഷ്യൽ മീഡിയ

15 ഓവറിനുള്ളിലാണ് കീവിസിന് മുഴുവന്‍ വിക്കറ്റും നഷടമായത്. രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 149 റണ്‍സ് മറികടക്കാന്‍ വില്ലസ്യണും സംഘത്തിനും കഴിഞ്ഞില്ല. 136 റണ്‍സാണ് നേടിയതി. ഇത്തവണയും ബാറ്റിങ്ങ് നിര സങ്കടപ്പെടുത്തി. കളിച്ച രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടതോടെ അവസാന സ്ഥാനത്താണ് കിവീസ്. ഇനിയുള്ള മത്സരങ്ങള് വിജയിച്ചാലും സൂപ്പര്‍ എട്ടില്‍ എത്തന്‍ കഴില്ല.

അയര്‍ലന്‍ഡിനെതിരായ യുഎസിന്റെ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ഓരോ പോയിന്റുകള്‍ വീതം ഇരു ടീമും പങ്കിട്ടു. ഇതോടെ 4 മത്സരത്തില്‍ നിന്ന് 5 പോയിന്റോടെ അമേരിക്ക സൂപ്പര്‍ എട്ടില്‍ സീറ്റുറപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News