പാകിസ്ഥാനിലെ സംഘര്‍ഷം: പട്ടാളനിയമം ഏർപ്പെടുത്തില്ലെന്ന് സൈന്യം

ഇസ്‍ലാമാബാദ്: മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതോടെ പാകിസ്ഥാനില്‍ രാഷ്ട്രീയ-ക്രമസമാധാന സംഘർഷങ്ങൾ രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സൈനിക നിയമം ഏര്‍പ്പെടുത്താനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നാല്‍  സൈനികനിയമം ഏർപ്പെടുത്തില്ലെന്ന് വ്യക്തമാക്കി പാകിസ്ഥാന്‍ സൈന്യം രംഗത്തെത്തി.

ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐ.എസ്.പി.ആർ.) ഡയറക്ടർ ജനറൽ മേജർ ജനറൽ അഹമ്മദ് ഷെരിഫ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെത്തുടർന്ന് നാലു ദിവസമായി രാജ്യത്ത് സംഘർഷാവസ്ഥയാണ്. സൈനിക സ്ഥാപനങ്ങൾക്കുനേരെയും ആക്രമണങ്ങളുണ്ടായി. ഈ സാഹചര്യത്തിൽ പട്ടാളനിയമം എർപ്പെടുത്തുമോയെന്ന ചോദ്യത്തിനാണ് അതിന്റെ ആവശ്യമില്ലെന്ന പ്രതികരണമുണ്ടായത്.

സൈനിക മേധാവി ജനറൽ അസിം മുനീർ ഉൾപ്പെടെയുള്ള സൈനിക നേതൃത്വം ജനാധിപത്യത്തിലാണ് വിശ്വസിക്കുന്നതെന്ന് ഷെരിഫ് ചൗധരി പറഞ്ഞു. ഉന്നത സൈനിക ഉദ്യോഗസ്ഥർ രാജിവെച്ചെന്ന രീതിയിലുള്ള സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News