കങ്കാരുക്കളെ റോസ്റ്റ് ചെയ്ത് പാക്കിസ്ഥാന്‍; സന്ദര്‍ശകര്‍ക്ക് വമ്പന്‍ ജയം

salim-ayub-pakistan-cricket

അഡലെയ്ഡ് വേദിയായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ വമ്പന്‍ ജയവുമായി പാക്കിസ്ഥാന്‍. 141 ബോള്‍ ശേഷിക്കെ ഒമ്പത് വിക്കറ്റിനാണ് സന്ദര്‍ശകരുടെ ജയം. 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് പിഴുത ഹാരിസ് റൗഫാണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 35 ഓവറില്‍ 163 റണ്‍സിന് എല്ലാവരും കൂടാരം കയറി. 26.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്ത് പാക്കിസ്ഥാന്‍ ലക്ഷ്യം കണ്ടു. ഇതോടെ പരമ്പരയില്‍ ഇരുടീമുകളും ഒരു ജയം വീതം സ്വന്തമാക്കി.

Read Also: രഞ്ജി ട്രോഫി; യുപിക്കെതിരെ മികച്ച ലീഡുമായി കേരളം കുതിക്കുന്നു

ഓസീസ് ബാറ്റിങ് നിരയില്‍ 35 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്ത് ആണ് ടോപ് സ്‌കോറര്‍. ഹാരിസ് റൗഫും മൂന്ന് വിക്കറ്റെടുത്ത ഷഹിന്‍ ഷാ അഫ്രീദിയുമാണ് പാക്കിസ്ഥാന്‍ ബോളിങിന്റെ കുന്തമുനകളായത്. 22കാരന്‍ സയിം അയൂബ് (82), അബ്ദുള്ള ഷഫിഖ് (64) എന്നിവര്‍ അര്‍ധ ശതകം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News