പാകിസ്ഥാന് നാണക്കേട്, ടെസ്റ്റിൽ പുതു ചരിത്രം കുറിച്ച് ബംഗ്ലാ കടുവകൾ.

Pakistan Vs Bengladesh

പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആധികാരിക ജയത്തോടെ പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. പാകിസ്ഥാനെ വൈറ്റ് വാഷ് ചെയ്ത് അവരുടെ മണ്ണിൽ ആദ്യമായി ടെസ്റ്റ് പരമ്പര എന്ന ചരിത്ര നേട്ടവും ബംഗ്ലാ കടുവകൾ സ്വന്തമാക്കി. ഇതോടെ ടെസ്റ്റ് പദവിയുള്ള പത്ത് രാജ്യങ്ങൾക്കെതിരെയും നാട്ടിൽ ടെസ്റ്റ് പരമ്പര തോൽക്കുന്ന രണ്ടാമത്തെ രാജ്യം എന്ന നാണക്കേടും പാകിസ്ഥാന്റെ തലയിലായി.

Also read: കർവ് ഇവിക്ക് ലഭിച്ച സ്വീകാര്യതക്ക് പിന്നാലെ പെട്രോൾ ഡീസൽ വേരിയന്റുകൾ പുറത്തിറക്കി ടാറ്റ മോട്ടേഴ്സ്, വില 9.99 ലക്ഷം രൂപ മുതൽ

റാവൽപിണ്ടിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിന്റെ വിജയം നേടി, 2-0 ത്തിനു ബംഗ്ലാദേശ് പരമ്പര തൂത്തുവാരുകയായിരുന്നു. ജയിക്കാൻ വേണ്ടിയിരുന്ന 185 റൺസ് എന്ന ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് മറികടന്നു. ഓപ്പണർ സാകിർ ഹസൻ (40), ഷദ്മൻ ഇസ്ലാം (24), ക്യാപ്റ്റൻ നജ്മൽ ഹുസൈൻ ഷാന്റോ (38), മൊമിനുൽ ഹഖ് (34) എന്നിവർ പുറത്തയപ്പോൾ ഷാകിബ് അൽ ഹസൻ (21), മുഷ്ഫിഖുർ റഹിം (22) എന്നിവർ ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു. ഓപ്പണർ സാകിർ ഹസനാണ് ടീമിന്റെ ടോപ് സ്‌കോറർ.

Also Read: ഉള്ളും കരുത്തുമുള്ള മുടിയാണോ നിങ്ങള്‍ക്ക് വേണ്ടത്? ഇതാ ഒരു എളുപ്പവഴി

പാകിസ്ഥാനെതിരായ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ബംഗ്ലാദേശ് നാലാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News