ഗംഭീര തിരിച്ചുവരവ്; ബംഗ്ലാദേശിനെ പുറത്താക്കി പാകിസ്ഥാന്‍

ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന് ജയം. തുടര്‍ച്ചയായി നാലു മത്സരങ്ങള്‍ തോറ്റ പാകിസ്ഥാന്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. ബംഗ്ലാദേശ് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം 32.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ മറികടന്നു. ഓപ്പണര്‍മാരായ അബ്ദുല്ല ഷഫീഫ്, ഫഖര്‍ സമന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് വിജയം എളുപ്പമാക്കിയത്. അബ്ദുല്ല ഷഫീഖ് 69 പന്തില്‍ 68 റണ്‍സ് നേടിയപ്പോള്‍ ഫഖര്‍ സമാന്‍ 74 പന്തില്‍ 81 റണ്‍സ് നേടി ടോപ്പ് സ്‌കോറര്‍ ആയി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ 45.1 ഓവറില്‍ 204 റണ്‍സിന് പുറത്താക്കി. ബംഗ്ലാദേശിനെ 200 കടത്തിയത് മഹ്മദുള്ള, ലിട്ടണ്‍ ദാസ്, ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ എന്നിവരുടെ ഇന്നിങ്സുകളാണ്.

READ ALSO:യുനെസ്‌കോ സാഹിത്യ നഗര പദവി സ്വന്തമാക്കി കോഴിക്കോട്; അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ നഗരം

ഷഹീന്‍ അഫ്രീദിയും മുഹമ്മദ് വസീമും മൂന്ന് വീതം ബംഗ്ലാദേശ് വിക്കറ്റുകള്‍ വീഴ്ത്തി. ലിട്ടണ്‍ ദാസ് 64 പന്തുകള്‍ നേരിട്ട് 45 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 79 റണ്‍സാണ് ബംഗ്ലാദേശ് ഇന്നിങ്സിലെ ഉയര്‍ന്ന കൂട്ടുകെട്ട്. ഷാക്കിബ് 64 പന്തില്‍ നിന്ന് 43 റണ്‍സെടുത്തു. 30 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത മെഹിദി ഹസന്‍ മിറാസും ഭേദപ്പെട്ട പ്രകടനം നടത്തി. ഇവരൊഴികെ മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല. ഹാരിസ് റൗഫ് രണ്ട് വിക്കറ്റെടുത്തു. ഇഫ്തിഖര്‍ അഹമ്മദ്, ഉസാമ മിര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

READ ALSO:ആയുര്‍വേദത്തിന് അര്‍ഹമായ പരിഗണന നല്‍കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News