ഏകദിന ലോകകപ്പ് പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ പാക്കിസ്ഥാന് 6 വിക്കറ്റ് ജയം. പാകിസ്ഥാന്‍ ഓപ്പണര്‍ അബ്ദുല്ല ഷഫീഖ് ഏകദിനത്തിലെ ആദ്യ സെഞ്ചറി നേടി. സ്‌കോര്‍ ശ്രീലങ്ക 50 ഓവറില്‍ 9ന് 344, പാക്കിസ്ഥാന്‍ 48.2 ഓവറില്‍ 4ന് 348.
പവര്‍പ്ലേ അവസാനിക്കുമ്പോളേക്കും പാകിസ്ഥാന്റെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് 12 റണ്ണിനും ക്യാപ്റ്റന്‍ ബാബര്‍ അസം 10 റണ്ണിനുമാണ് പുറത്തായത്. ഇരുവരുടെയും വിക്കറ്റുകള്‍ നേടിയത് ലങ്കന്‍ പേസറായ ദില്‍ഷന്‍ മധുശങ്കയാണ്.
Also Read : പ്രതിരോധം തുടർന്ന് പാകിസ്ഥാൻ; സെഞ്ചുറി നേടി അബ്ദുള്ള ഷഫീഖ്
നേരത്തെ കുശാല്‍ മെന്‍ഡിസിന്റെയും സമരവിക്രമയുടെയും സെഞ്ച്വറി മികവില്‍ ശ്രീലങ്ക 344 എന്ന കൂറ്റന്‍ സ്‌കോറിലെത്തിയിരുന്നു. 77 പന്തില്‍ 122 റണ്‍സ് ആണ് കുശാല്‍ മെന്‍ഡിസ് നേടിയത്. 82 ബോളിലാണ് സമരവിക്രമ തന്റെ ആദ്യത്തെ ഏകദിന സെഞ്ചുറി നേടിയത്. 89 പന്തുകളില്‍ 109 റണ്‍സ് എടുത്ത ശേഷമാണ് സമരവിക്രമ ഹസന്‍ അലിക്ക് മുന്‍പില്‍ കീഴടങ്ങിയത്
ധനഞ്ജയ ഡിസില്‍വ (25), ദസുന്‍ ശനാക (12), ദുനിത് വെല്ലാലഗെ (10), ചരിത് അസലങ്ക (ഒന്ന്), മതീഷ തീക്ഷണ (പൂജ്യം) എന്നിങ്ങനെയാണ് പുറത്തായ ശ്രീലങ്കന്‍ താരങ്ങളുടെ പ്രകടനങ്ങള്‍. പാക് പേസര്‍ ഹസന്‍ അലി നാലു വിക്കറ്റുകള്‍ വീഴ്ത്തി. 10 ഓവറില്‍ താരം വിട്ടുകൊടുത്തത് 71 റണ്‍സാണ്.
Also Read : ഹമാസിന്റെ ആഭ്യന്തര, ധനമന്ത്രിമാരെ വധിച്ചുവെന്ന് ഇസ്രയേല്‍
ഹാരിസ് റൗഫ് രണ്ടും ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് നവാസ്, ശതാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. ലോകകപ്പില്‍ ഒരു ടീം പിന്തുടര്‍ന്നു ജയിക്കുന്ന ഏറ്റവും വലിയ സ്‌കോറാണിത്. ലോകകപ്പില്‍ പാകിസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം ജയവും ശ്രീലങ്കയുടെ രണ്ടാം പരാജയവുമാണിത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here