പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റനും സഹതാരത്തിനും പരിക്ക്

പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിസ്മ മഹ്റൂഫിനും സഹതാരം ഗുലാം ഫാത്തിമയ്ക്കും കാറപകടത്തില്‍ പരിക്ക്. ഇരുവരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ വൈകീട്ടാണ് അപകടം. ഇരുവരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കും അപകടത്തില്‍ പരിക്കേറ്റതായി പാക് ക്രിക്കറ്റ് ബോര്‍ഡ് കുറിപ്പിലൂടെയാണ് വെളിപ്പെടുത്തിയത്.

Also Read: തിരുവനന്തപുരം റീജിയണല്‍ സയന്‍സ് സെന്ററില്‍ പെയ്ഡ് ഇന്റേണ്‍ഷിപ്പിന് അവസരം

നിലവില്‍ ഇരു താരങ്ങളും പാക് ക്രിക്കറ്റ് ടീം മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. പാക് വനിതാ ടീം വെസ്റ്റ് ഇന്‍ഡീസ് ടീമുമായി സ്വന്തം മണ്ണില്‍ പരമ്പര കളിക്കാനൊരുങ്ങുന്നതിനിടെയാണ് നിര്‍ണായക താരങ്ങള്‍ക്ക് പരിക്കേറ്റത്.

വിന്‍ഡീസുമായി അഞ്ച് മത്സരങ്ങളടങ്ങിയ ടി20, മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരകളാണ് കളിക്കാനൊരുങ്ങുന്നത്. ഈ മാസം 18 മുതലാണ് പോരാട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News