പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബാബര്‍ അസം സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് പുതിയ ക്യാപ്റ്റൻമാരെ തെരഞ്ഞെടുത്തത്. ടെസ്റ്റ് ക്യാപ്റ്റനായി ഷാന്‍ മസൂദിനേയും ടി20 ക്യാപ്റ്റനായി ഷഹീൻ അഫ്രീദിയേയുമാണ് തെരഞ്ഞെടുത്തത്. എന്നാൽ ഏകദിനത്തിൽ ക്യാപ്റ്റൻ ആരാകും എന്ന് വെളിപ്പെടുത്തിയിട്ടില്ല.
ALSO READ:യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; കോട്ടയത്ത് പിടിമുറുക്കി തിരുവഞ്ചൂര്‍ പക്ഷം
അതേസമയം ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബാബര്‍ അസം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. എല്ലാ ഫോര്‍മാറ്റിലേയും ക്യാപ്റ്റന്‍സി ഒഴിയുന്നതായി ബാബര്‍ പറഞ്ഞു. 2019 ലാണ് ബാബര്‍ അസം പാക്കിസ്ഥാന്‍ നായകസ്ഥാനം ഏറ്റെടുത്തത്.
‘2019 ല്‍ പാക് ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പിസിബിയുടെ വിളിയെത്തിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഫീല്‍ഡില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ അനുഭവിച്ചു. അപ്പോഴെല്ലാം ക്രിക്കറ്റ് ലോകത്ത് പാക്കിസ്ഥാന്റെ അഭിമാനം ഉയര്‍ത്തി പിടിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം.
ALSO READ:തിരുവനന്തപുരത്ത് നിരന്തരം ഒരേ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ പൊലീസ് പിടിയില്‍
താരങ്ങളുടെയും പരിശീലകന്‍മാരുടെയും മാനേജ്മെന്റിന്റെയും ഒത്തൊരുമിച്ചുള്ള പ്രയത്നത്തിന്റെ ഫലമായാണ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒന്നാം റാങ്കില്‍ എത്തിയത്. ഈ യാത്രയില്‍ പിന്തുണ നല്‍കിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് നന്ദി പറയുന്നു ഇതാണ് യഥാര്‍ഥ സമയം,’ ബാബര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here