പാക് താരം റൗഫിന് തിരിച്ചടി; കരാര്‍ റദ്ദാക്കി ക്രിക്കറ്റ് ബോര്‍ഡ്

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഹാരിസ് റൗഫിന് തിരിച്ചടി. റൗഫുമായിട്ടുള്ള കരാര്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് റദ്ദാക്കി. വിദേശ ടി20 ലീഗുകളില്‍ കളിക്കാനുള്ള എന്‍ഓസിയും നിഷേധിച്ചു. രാജ്യത്തിനു വേണ്ടി കളിക്കാതെ മാറി നില്‍ക്കുന്നത് കരാര്‍ ലംഘനമാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ പാകിസ്ഥാന്റെ ടെസ്റ്റ് പരമ്പരയില്‍ താരം കളിച്ചിരുന്നില്ല. പരമ്പര കളിക്കാതിരുന്നതിന്റെ കാരണം താരം വ്യക്തമാക്കിയില്ലെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് പറയുന്നത്.

Also Read: ഒന്നാം ദിനത്തില്‍ ആധിപത്യം നേടി ഇന്ത്യ; രോഹിതിനും ജഡേജക്കും സെഞ്ച്വറി

പരിക്കാണു കാരണമെങ്കില്‍ അതിന്റെ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കണം. അതു ചെയ്തിട്ടില്ല. ഇനി അതുമല്ല കാരണമെങ്കില്‍ ന്യായമായി അതു വിശദീകരിക്കാനുള്ള ബാധ്യത താരത്തിനുണ്ട്. അതും ഉണ്ടായില്ലെന്നു ക്രിക്കറ്റ് ബോര്‍ഡ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News