അഫ്ഗാന്‍ നല്‍കിയ തിരിച്ചടിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പാകിസ്ഥാന്‍

ട്വന്റി 20യില്‍ അഫ്ഗാനിസ്ഥാനെതിരായ പരമ്പര നഷ്ടത്തിന് ശേഷം ടീമില്‍ വന്‍ അഴിച്ചുപണി നടത്തി പാകിസ്ഥാന്‍. അഫ്ഗാനെതിരായ പരമ്പരയില്‍ നിന്നും ഒഴിവാക്കിയ 3 താരങ്ങളെയാണ് പാകിസ്ഥാന്‍ ടീം തിരിച്ച് വിളിച്ചിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ നടക്കുന എകകദിന, ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ടീമിലേക്ക് ഷഹീന്‍ അഫ്രീദി, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിരാണ് തിരിച്ചെത്തുന്നത്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ മൂവരും കളിച്ചിരുന്നില്ല. ഷദാബ് ഖാന്റെ കീഴിലിറങ്ങിയ പാക്കിസ്താന്‍ പരമ്പര 2-1ന് പരാജയപ്പെടുകയും ചെയ്തു.

നാല് മാസങ്ങള്‍ക്ക് ശേഷമാണ് അഫ്രീദി പാക്ക് ടീമില്‍ മടങ്ങിയെത്തുന്നത്. കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. അഫ്രീദി നയിച്ച ലാഹോര്‍ ക്വാലാന്‍ഡേഴ്സ് കിരീടം നേടിയിരുന്നു. മൂവര്‍ക്കും പുറമെ ഹാരിസ് റൗഫ്, ഫഖര്‍ സമാന്‍ എന്നിവരും തിരിച്ചെത്തി. അഫ്ഗാനെതിരെ കളിച്ച ഇഹ്സാനുള്ള, സയിം അയൂബ്, സമന്‍ ഖാന്‍ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തി. ഇഹ്സാനുള്ളയെ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാബര്‍ അസമാണ് എകദിനത്തിലും ട്വന്റി20യിലും ടീമിനെ നയിക്കുന്നത്.

ലാഹോറില്‍ ഏപ്രില്‍ 14ന് ടി20 മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. അവസാന രണ്ട് ടി20 മത്സരങ്ങള്‍ റാവല്‍പിണ്ടിയില്‍ നടക്കും. ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കും റാവല്‍പിണ്ടി വേദിയാവും. അവസാന മൂന്ന് ഏകദിനങ്ങള്‍ കറാച്ചിയില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News