‘സ്‌പോര്‍ട്‌സും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുത്’; പാക് ക്രിക്കറ്റ് ടീമിന് ഇന്ത്യയിലേക്ക് വരാന്‍ അനുമതി

ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകക്കപ്പിനായ് ഇന്ത്യയിലേക്ക് വരാനായി പാകിസ്ഥാന്‍ ടീമിന് പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ അനുമതി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങള്‍ കാരണം പാകിസ്ഥാന്‍ ടീം ലോകകപ്പില്‍ പങ്കെടുക്കുന്ന കാര്യം ആശയക്കുഴപ്പത്തിലായിരിക്കെയാണ് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം ഈ കാര്യം സ്ഥിരീകരിച്ചത് രംഗത്തെത്തിയത്

ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ പാക് ക്രിക്കറ്റ് ടീമിന് പാകിസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി ലഭിച്ചതോടെ ലോകകപ്പിലെ ഇന്ത്യയും- പാകിസ്ഥാനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം ഉറപ്പായി. ഒക്ടോബര്‍ 15-ാം തിയതിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പോരാട്ടം അരങ്ങേറുക.സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി ഈ മത്സരം ഒരു ദിവസം മുന്നേ ഒക്ടോബര്‍ 14ന് നടത്തുന്ന കാര്യം ബിസിസിഐയുടെ പരിഗണനയിലാണ്.

Also Read: യുവാവിനെ ബിയർ കുപ്പി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചു; പ്രതി പിടിയിൽ

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങള്‍ കാരണം പാകിസ്ഥാന്‍ ടീം ലോകകപ്പില്‍ പങ്കെടുക്കുന്ന കാര്യം ആശയക്കുഴപ്പത്തിലായിരുന്നു. ഇന്ത്യ- പാക് ടീമുകള്‍ തമ്മില്‍ ഒരു പതിറ്റാണ്ടായി പരമ്പരകളൊന്നും നടന്നിരുന്നില്ല.ഐസിസി, എസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും മുഖാമുഖം ഏറ്റുമുട്ടിയത്. ഇതിനിടെ ലോകക്കപ്പില്‍ പങ്കെടുക്കാനെത്തുന്ന പാക് ടീമിന്റെ സുരക്ഷയെ സമ്പദ്ധിച്ച ആശങ്ക പാക് ക്രിക്കറ്റ് ബോര്‍ഡ് ബിബിസിയേയും െഎസിസിയേയും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News