പാകിസ്ഥാന്റെ പന്ത്രണ്ടാമത് പൊതു തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം വൈകുന്നു. ഫെബ്രുവരി എട്ടിനാണ് പാകിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പാക് മുന്‍ പ്രധാനമന്ത്രിയും ഇപ്പോള്‍ ജയിലഴിക്കുള്ളിലുമായ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐയുടെ പിന്തുണയോടെ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ 100 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. 266 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ALSO READ: ചെറിയ ബജറ്റിൽ വമ്പൻ കളക്ഷൻ; പ്രേമലു തീയേറ്ററുകളിൽ നേടിയ തുക
പിടിഐയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം നല്‍കാന്‍ വിസമ്മതിച്ചതോടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വതന്ത്രരായി മത്സരിക്കേണ്ടി വന്നു. മൂന്നു പ്രധാനപാര്‍ട്ടികളാണ് തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്നത്. ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രിക്ക് ഇ ഇന്‍സാഫ്, നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലീം ലീഗ് – നവാസ, ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയാണ് അത്.
73 സീറ്റുകളാണ് നവാസ് ഷെരീഫിന്റെ പാര്‍ട്ടി നേടിയത്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 54 സീറ്റുകളും ലഭിച്ചിട്ടുണ്ട്. 256 സീറ്റുകളിലെ ഫലങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ചില പദ്ധതികള്‍ പാളിപ്പോയതാണ് ഫലം വൈകാന്‍ കാരണമെന്നാണ് പാക് മന്ത്രിയുടെ വിശദീകരണം. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ പിഎംഎല്‍-എന്നും പിപിപിയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അന്തിമതീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here