പാക് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റവുമായി ഇമ്രാൻ ഖാൻ

പാക്കിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിന്റെ ഫലസൂചികയിൽ ഏവരെയും ഞെട്ടിക്കുന്നതാണ് ഇമ്രാൻ ഖാന്റെ അപ്രതീക്ഷിത മുന്നേറ്റം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് അവകാശപ്പെട്ട് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് രംഗത്തെത്തി. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാക്കിസ്ഥാൻ മുസ്‍ലിം ലീഗ് ഏറെ പിന്നിലാണ്.

Also Read; അമേരിക്ക വരെ കൊണ്ടുപോയിട്ടും വളർത്തുനായ സുഖം പ്രാപിച്ചില്ല; മൃഗങ്ങൾക്കുവേണ്ടിയുള്ള അത്യാധുനിക ആശുപത്രിയുമായി രത്തൻ ടാറ്റ

പാർട്ടി ചിഹ്നമായ ക്രിക്കറ്റ് ബാറിന് വിലക്കുണ്ടായിരുന്നതിനാൽ ഇത്തവണ സ്വാതന്ത്രരായാണ് ഇമ്രാൻ ഖാന്റെ പാർട്ടിയിലെ സ്ഥാനാർത്ഥികൾ മത്സരിച്ചത്. ബിലാവൽ ഭൂട്ടോ സർദാരി നയിക്കുന്ന പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും ഇത്തവണ മത്സര രംഗത്തുണ്ട്. ഇമ്രാൻ ഖാൻ ജയിലിലായതിനാൽ നവാസ് ഷരീഫിന്റെ പാർട്ടിക്കു മുൻതൂക്കമെന്നായിരുന്നു നിഗമനങ്ങൾ. ഇതിനെ മറികടന്നാണ് പിടിഐ മുന്നേറുന്നത്. ഫലം വന്നപ്പോൾ 184 സീറ്റുകളിൽ 114 ഇടത്ത് പിടിഐ സ്വതന്ത്രർക്കു ലീഡുണ്ടെന്നാണ് പാർട്ടി പ്രവർത്തകർ അവകാശപ്പെടുന്നത്. 41 ഇടങ്ങളിൽ മാത്രമാണ് നവാസ് ഷെരീഫിന്റെ പാർട്ടി മുന്നേറുന്നത്. വെള്ളിയാഴ്ച രാവിലെയോടെ മാത്രമേ തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ ചിത്രം വ്യക്തമാകൂ എന്നതാണ് റിപ്പോർട്ട്.

Also Read; മസാല ബോണ്ട് കേസിൽ ഇ ഡി സമൻസ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ഇന്ന് പരിഗണിക്കും

ദേശീയ അസംബ്ലിയിലെ 336 സീറ്റുകളിൽ 266 എണ്ണത്തിലേക്കായിരുന്നു വോട്ടെടുപ്പ് നടത്തിയത്. വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള 60 സീറ്റും ന്യൂനപക്ഷങ്ങൾക്കുള്ള 10 സീറ്റും ജയിക്കുന്ന പാർട്ടികൾക്കു വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിൽ ആനുപാതികമായി പിന്നീട് വീതിച്ചു നൽകുകയാണ് ചെയ്യുന്നത്. ദേശീയ അസംബ്ലിയിലേക്ക് 5121 സ്ഥാനാര്ഥികളാണ് മത്സരിക്കുന്നത്. 4 പ്രവിശ്യാ അസംബ്ലികളിലേക്കുള്ള 749 സീറ്റിൽ 593ലേക്കും വോട്ടെടുപ്പ് നടന്നിട്ടുണ്ട്. 12.85 കോടിയാണ് രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണം. അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആറര ലക്ഷം സൈനികരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News