വോട്ടെണ്ണല്‍ നീളുന്നു; ആത്മവിശ്വാസവുമായി നവാസ് ഷെരീഫ് വിഭാഗം

കഴിഞ്ഞ ദിവസം നടന്ന പൊതു തെരഞ്ഞെടുപ്പിന് പിന്നാലെ പാകിസ്ഥാനില്‍ വോട്ടെണ്ണല്‍ മന്ദഗതിയിലാണ് നടക്കുന്നത്. പിന്നാലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തിയിരുന്നു. മൂന്നു പ്രധാന പാര്‍ട്ടികളാണ് പാകിസ്ഥാന്റെ രാഷ്ട്രീയ ഭൂമിശാസ്ത്രം നിയന്ത്രിക്കുന്നത്. പാകിസ്ഥാന്‍ മുസ്ലീം ലീഗ് (നവാസ്), പാകിസ്ഥാന്‍ തെഹ്രീക്ക് ഇ ഇന്‍സാഫ്, പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി.

ALSO READ:  “സമരത്തിലേക്ക് ക്ഷണിച്ചിട്ടും പ്രതിപക്ഷം പങ്കെടുത്തില്ല; കേരള വിരുദ്ധരായ യുഡിഎഫിനെ ജനം തിരിച്ചറിയും”: ഇ പി ജയരാജൻ

പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ 336 സീറ്റുകളാണ് ഉള്ളത്. 266 പേരെ വോട്ടിംഗിലൂടെ തെരഞ്ഞെടുക്കും. ബാക്കി 70 സീറ്റുകള്‍ സംവരണമാണ്. ഇതില്‍ 60 എണ്ണം വനിതകള്‍ക്കും പത്തെണ്ണം അമുസ്ലീങ്ങള്‍ക്കുമാണ്. അസംബ്ലിയില്‍ ഓരോ പാര്‍ട്ടിയുടെയും പ്രാതിനിധ്യം അനുസരിച്ചാകും ഇവ അനുവദിക്കുക. ഭൂരിപക്ഷം ലഭിക്കാന്‍ 133 സീറ്റുകള്‍ നേടണം. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

ALSO READ: തൃശ്ശൂരിൽ കോൺഗ്രസിന് തിരിച്ചടി; പ്രത്യേക സമിതി രൂപീകരിച്ച് ഐഎൻടിയുസി

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പിഎംഎന്‍- എല്‍ പാര്‍ട്ടി ലാഹോറിലെ എന്‍എ 123 സീറ്റില്‍ വിജയം നേടിയിരുന്നു. ഇതോടെ 28 സീറ്റുകളില്‍ ഷെഹ്ബാസിന്റെ സഹോദരന്‍ നവാസ് ഷെരീഫ് നയിക്കുന്ന പാര്‍ട്ടി വിജയം നേടിയിട്ടുണ്ട്. അതേസമയം മുന്‍ പ്രധാനമന്ത്രിയും ഇപ്പോള്‍ ജയില്‍വാസം അനുഭവിക്കുന്ന ഇമ്രാന്‍ ഖാന്‍ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ 35 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. ബിലാവല്‍ ഭൂട്ടോ നയിക്കുന്ന പിപിപി പതിനെട്ട് സീറ്റുകളിലും വിജയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News