തെരഞ്ഞെടുപ്പിന് കാക്കുന്ന പാക്കിസ്ഥാനില്‍ പാര്‍ലമെന്റിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ഒരാഴ്ച ശേഷിക്കേ ഷഹബാസ് ഷെരീഫ് സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റ് പിരിച്ചുവിട്ടേക്കും. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇടക്കാല പ്രധാനമന്ത്രി ആരാകുമെന്ന കാര്യത്തിലും ഇന്ന് തീരുമാനമായേക്കും. തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷനെ സഹായിക്കുക എന്നതിനൊപ്പം ഐഎംഎഫ് കടംവാങ്ങല്‍ ചര്‍ച്ചകളും മുന്നോട്ട് കൊണ്ടുപോകേണ്ടതിനാല്‍ ഇടക്കാല പ്രധാനമന്ത്രിസ്ഥാനത്തിന് നിലവിലെ ധനകാര്യമന്ത്രി ഇസ്ഹാഖ് ധറിനാണ് കൂടുതല്‍ സാധ്യത.
Also Read: മണിപ്പൂര്‍ സംഘര്‍ഷം; കേന്ദ്രവുമായി ചര്‍ച്ച തുടര്‍ന്ന് കുക്കി നേതാക്കള്‍
കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പേ പാര്‍ലമെന്റ് പിരിച്ചുവിട്ടാല്‍ കൂടുതല്‍ ദിവസങ്ങള്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ലഭിക്കുമെന്നതിനാലാണ് സര്‍ക്കാരിന്റെ പിരിച്ചുവിടല്‍ നീക്കം. നിലവില്‍ ലണ്ടനില്‍ തുടരുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് തിരികെ രാഷ്ട്രീയത്തിലെത്തുമെന്നാണ് സഹോദരന്‍ കൂടിയായ ഷഹബാസ് ഷെരീഫിന്റെ പ്രഖ്യാപനം. ഒപ്പം ഇമ്രാന്‍ ഖാനെ തെരഞ്ഞെടുപ്പ് കാലത്തിന് തൊട്ടുമുമ്പ് ജയിലില്‍ അടച്ചതും ചര്‍ച്ചയാകുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here