ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന് വീണ്ടും ശിക്ഷ; അഴിമതിക്കേസില്‍ 14 വര്‍ഷം കൂടി, ഭാര്യയ്ക്ക് ഏ‍ഴ് വര്‍ഷം

imran-khan-bushra-bibi

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റ ബീവിക്കും വീണ്ടും ജയില്‍ ശിക്ഷ. ഇമ്രാന് 14 വര്‍ഷവും ബുഷ്റയ്ക്ക് ഏഴ് വര്‍ഷവും തടവുശിക്ഷയാണ് വിധിച്ചത്. ഖാന്റെ അല്‍ ഖാദര്‍ യൂണിവേഴ്സിറ്റി പ്രോജക്ട് ട്രസ്റ്റുമായി ബന്ധപ്പെട്ട അധികാര ദുര്‍വിനിയോഗവും അഴിമതിയും സംബന്ധിച്ച കേസിലാണ് ഒടുവിലെ വിധി. ഇമ്രാന്‍ മറ്റ് കേസുകളില്‍ ജയിലില്‍ ക‍ഴിയുകയാണ്.

ഇമ്രാന് 1 ദശലക്ഷം പാക്കിസ്ഥാന്‍ രൂപയും ബുഷറയ്ക്ക് അഞ്ച് ലക്ഷം രൂപയും പിഴ വിധിച്ചിട്ടുണ്ട്. ഡിസംബര്‍ മുതല്‍ മൂന്ന് തവണ മാറ്റിവച്ച കേസിലാണ് ഇന്നത്തെ വിധി. 2023 ഓഗസ്റ്റ് മുതല്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ പ്രവര്‍ത്തിക്കുന്ന അക്കൗണ്ടബിലിറ്റി കോടതിയാണ് ശിക്ഷ വിധിച്ചത്. ഇമ്രാന്‍ ജയിലിലായതിന് ശേഷമാണ് ഈ കോടതി അവിടെ പ്രവര്‍ത്തനം ആരംഭിച്ചത്. ബുഷറയെ കോടതി പരിസരത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

Read Also: സമാധാനശ്രമങ്ങള്‍ക്കിടയിലും ചോരക്കൊതി മാറാതെ ഇസ്രയേല്‍; ഗാസയിലുടനീളം ആക്രമണം, നിരവധി മരണം

സമ്മാനങ്ങള്‍ വില്‍ക്കല്‍, സംസ്ഥാന രഹസ്യങ്ങള്‍ ചോര്‍ത്തല്‍, നിയമവിരുദ്ധമായ വിവാഹം എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ ഇമ്രാന്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം റദ്ദാക്കുകയോ താത്കാലികമായി നിര്‍ത്തിവയ്ക്കുകയോ ചെയ്തിട്ടുമുണ്ട്. എന്നാല്‍ അദ്ദേഹത്തിന് ജയില്‍ മോചനം ലഭിച്ചിട്ടില്ല. 2023 മെയ് മാസത്തിലാണ് ഇമ്രാന്‍ ആദ്യമായി അറസ്റ്റിലായത്. 2022 ഏപ്രിലില്‍ അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാണ് ഇമ്രാന്‍ അധികാരഭ്രഷ്ടനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News