ഇമ്രാന് ഖാനെ കാണാന്‍ ജയിലില്‍ എത്തിയ അഭിഭാഷകനെ വിലക്കി ജയില്‍ അധികൃതര്‍. അറസ്റ്റിലായ തൊട്ടടുത്ത ദിവസം ഇമ്രാനെ കാണാനെത്തിയ അഭിഭാഷകരെ ജയില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു.
അറ്റോക്ക് ജയില്‍ സന്ദര്‍ശക നിരോധിത മേഖലയാണെന്നാണ് ജയില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. ഇമ്രാന് ഭക്ഷണം നല്‍കാനോ, കേസ് നടത്തുന്നതിന് ആവശ്യമായ രേഖകളില്‍ ഒപ്പ് വാങ്ങാനോ അഭിഭാഷകന് കഴിഞ്ഞില്ല. അതിനിടെ ഇമ്രാന്റെ അറസ്റ്റിലും വിവാദം ഉയര്‍ന്നു. ഇസ്ലാമാബാദ് പൊലീസ് അറസ്റ്റ് ചെയ്യാനാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയത്. എന്നാല്‍ പഞ്ചാബ് പൊലീസാണ് ഇമ്രാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Also read- ജയില്‍ മോചിതനായിട്ട് ഒരാഴ്ച; മോഷണക്കേസില്‍ യുവാവ് വീണ്ടും പിടിയില്‍
റാവല്‍പിണ്ടിയിലെ ജയിലില്‍ അടയ്ക്കാനാണ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ അറ്റോക്ക് ജയിലിലാണ് ഇമ്രാനെ തടവിലാക്കിയത്. കോടതി ഉത്തരവ് പാലിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. ഇമ്രാന്റെ അറസ്റ്റില്‍ അപ്പീല്‍ നല്‍കുമെന്ന് വ്യക്തമാക്കി പിടിഐ പാര്‍ട്ടി രംഗത്തെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here