ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ വെടിവയ്പ്പ്; ബിഎസ്എഫ് ജവാന് പരിക്കേറ്റു

അതിര്‍ത്തിയില്‍ പ്രകോപനവുമായി പാക്കിസ്ഥാന്‍. ജമ്മു കശ്മീരില്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വിവിധ ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യമിട്ട് പാക് സൈന്യം വെടിയുതിര്‍ത്തു. ഗ്രാമങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടായതായാണ് വിവരം. അര്‍ണിയ സെക്ടറിലും ആര്‍.എസ്.പുര സെക്ടറിലുമാണ് വെടിവയ്പ്പുണ്ടായത്.

Also Read: ലീഗ് റാലിയെ സയണിസ്റ്റ് വേദിയാക്കുന്നതില്‍ ശശി തരൂര്‍ വിജയിച്ചു; ഐ.എന്‍.എല്‍

പാക് റേഞ്ചേഴ്‌സ് ഷെല്ലുകള്‍ പ്രയോഗിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആര്‍.എസ്.പുര സെക്ടറില്‍ വലിയ സ്‌ഫോടനശബ്ദം കേട്ടു. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു ബിഎസ്എഫ് ജവാനും ചില നാട്ടുകാര്‍ക്കും പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കിയതായി ബിഎസ്എഫ് വ്യക്തമാക്കി. രാത്രി എട്ടുമണിയോടെയാണ് വെടിവയ്പ്പ് തുടങ്ങിയത്. ഈമാസം ഇത് രണ്ടാംതവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഒക്ടോബര്‍ 17ന് അര്‍ണിയ സെക്ടറിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരുക്കേറ്റിരുന്നു.

Also Read: ‘മുന്നോട്ടു കുതിക്കാനുള്ള പ്രചോദനമാണ് പുന്നപ്ര-വയലാര്‍ സമരത്തിന്റെ ആവേശകരമായ ഓര്‍മ്മകള്‍’; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News