പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഗോവയിലെത്തുന്നു

പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി ഇന്ത്യയിലെത്തുമെന്ന് പാകിസ്ഥാന്‍ അറിയിച്ചു. ഗോവയില്‍ നടക്കുന്ന ഷാങ്ഹായ് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്‌റെ (എസ്സിഒ) വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ബിലാവല്‍ ഭൂട്ടോ എത്തുന്നത്. മെയ് 4 മുതല്‍ 5 വരെയാണ് കൗണ്‍സില്‍ ഓഫ് ഫോറിന്‍ മിനിസ്‌റ്റേഴ്‌സ് (സിഎഫ്എം) യോഗം നടക്കുന്നത്.  നിലവില്‍ ഇന്ത്യയാണ് ഷാങ്ഹായ് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന് അദ്ധ്യക്ഷത വഹിക്കുന്നത്. ചൈനയും പാകിസ്ഥാനും അടക്കമുള്ള എസ്.സി.ഒ അംഗങ്ങളെയെല്ലാം യോഗത്തിലേക്ക് ഇന്ത്യ ക്ഷണിച്ചിരിന്നു.

എസ്.സി.ഒ ചാര്‍ട്ടറിനോടും നടപടിക്രമങ്ങളോടുമുള്ള പാക്കിസ്ഥാന്റെ പ്രതിബദ്ധതയെയും അതിന്റെ വിദേശനയ മുന്‍ഗണനകളില്‍ പാകിസ്ഥാന്‍  നല്‍കുന്ന പ്രാധാന്യത്തെയുമാണ്  യോഗത്തിലെ ഞങ്ങളുടെ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതെന്ന് പാകിസ്ഥാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

2014ല്‍ നവാസ് ഷെറീഫിന് ശേഷം ഇതാദ്യമായാണ് ഒരു പാകിസ്ഥാനി നേതാവ് ഇന്ത്യയിലെത്തുന്നത്.
കശ്മീരിന്‌റെ പ്രത്യേക പദവി എടുത്ത് മാറ്റിയതടക്കമുള്ള വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News