‘ബുഷ്റ ബീബിക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി, ആരോഗ്യസ്ഥിതി വളരെ മോശം’,; ജയിലിൽ നിന്നും വെളിപ്പെടുത്തലുമായി ഇമ്രാൻ ഖാൻ

ജയിൽ അധികൃതർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത്. തൻ്റെ പങ്കാളിയായ ബുഷ്റ ബീബിക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കിയെന്നാണ് ഇമ്രാൻ ഖാൻ ആരോപിക്കുന്നത്. ഇതിലുള്ള രാസവസ്തുക്കൾ അവരുടെ ആരോഗ്യ നില മോശമാക്കിയെന്നും, താൻ നിർദേശിക്കുന്ന ആശുപത്രിയിൽ തന്നെ ഇതിന് വേണ്ട പരിശോധനകൾ വേണമെന്നും ഇമ്രാൻ ഖാൻ പറയുന്നു.

ALSO READ: സൗമ്യ വിശ്വനാഥന്‍റെ കൊലപാതകം; പ്രതികളുടെ ശിക്ഷ മരവിപ്പിച്ചതിനെതിരെ മാതാവ് സുപ്രീംകോടതിയിൽ

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി എക്സ്പ്രസ് ട്രിബ്യൂണ്‍ ആണ് മുന്‍ പ്രധാനമന്ത്രിയുടെ ആരോപണം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ‘ഭക്ഷണത്തില്‍ കലര്‍ന്ന രാസവസ്തുക്കള്‍ ദിവസേനയുള്ള വയറുവേദനയ്ക്ക് കാരണമായി. ഇത് ബുഷ്‌റയുടെ ആരോഗ്യത്തെ മോശമാക്കി’, ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ബുഷ്‌റ ബീബിയുടെ പരിശോധന ഷിഫ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തണമെന്ന് ഷൗക്കത്ത് ഖാനം ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അസിം യൂസഫ് നിര്‍ദേശിച്ചെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ALSO READ: രാഹുൽ ഗാന്ധിയുടെ നിലപാട് ബിജെപി വിരുദ്ധ പോരാട്ടത്തിന് എതിരാണ്: രാഹുലിനെതിരെ രൂക്ഷവിമർശനവുമായി സുഭാഷിണി അലി

അതേസമയം, ഇമ്രാൻ ഖാന്റെ എല്ലാ ആരോപണങ്ങളും ജയിൽ അധികൃതർ തള്ളിയിട്ടുണ്ട്. പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ ബുഷ്‌റ ബീബിയുടെ പരിശോധന നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് ജയില്‍ അധികൃതര്‍. ഇമ്രാന്‍ ഖാന്റെയും ബുഷ്റ ബീബിയുടെയും വൈദ്യപരിശോധന നടത്തണമെന്ന് ഡോ. യൂസഫിനോട് ഇപ്പോൾ കോടതി ഉത്തരവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News