ഇമ്രാന്‍ഖാന്റെ നാമനിര്‍ദേശ പത്രിക തള്ളി പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

2024ല്‍ പൊതു തെരഞ്ഞെടുപ്പിലേക്കുള്ള ഇമ്രാന്‍ഖാന്റെ നാമനിര്‍ദേശ പത്രിക തള്ളി പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുന്‍ പ്രധാനമന്ത്രിയും തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ മിയാന്‍ വാലിയില്‍ നിന്ന് മത്സരിക്കുന്നതിന് വേണ്ടിയാണ് പത്രിക സമര്‍പ്പിച്ചത്.

തോഷഖാന കേസില്‍ ശിക്ഷിക്കപ്പെട്ട ഇമ്രാന്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ് ഇപ്പോഴുള്ളത്. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്ന കേസില്‍ ഡിസംബര്‍ 23 ന് ജാമ്യം ലഭിച്ചിരുന്നു. പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇമ്രാന്‍ ഖാന് അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയെങ്കിലും പിന്നീട് ഇസ്ലാമാബാദ് ഹൈക്കോടതി ശിക്ഷ റദ്ദാക്കി.

Also Read: നാല് വർഷമായി പൂട്ടിക്കിടന്ന വീട്ടിൽ അഞ്ച് പേരുടെ അസ്ഥികൂടങ്ങൾ; ദുരൂഹ സംഭവം കർണാടകയിൽ

ജനുവരി 11 ന് സ്ഥാനാര്‍ഥികളുടെ പട്ടിക തെഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിടും. 12 വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുളള സമയമുണ്ട്. ഫെബ്രുവരി എട്ടിനാണ് പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News