ലോകകപ്പ് മോഹം ബാക്കിയാക്കി മടക്കം; T – 20 വനിതാ ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്

T – 20 വനിതാ ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്. ന്യൂസിലന്റ് പാക്കിസ്ഥാനെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ പുറത്തായത്. കന്നി ലോകകപ്പ് കിരീടം എന്ന മോഹം ബാക്കിയാക്കിയാണ് ഇന്ത്യന്‍ വനിതകളുടെ മടക്കം.

പാകിസ്ഥാന്റെ ജയത്തിന് വേണ്ടിയായിരുന്നു ഇന്ത്യയുടെ കാത്തിരിപ്പ്. ഇന്ത്യയുടെ സെമി പ്രതീക്ഷകളെല്ലാം പാക് വനിതകളിലായിരുന്നു. എന്നാല്‍ കിവികള്‍ക്ക് മുന്നില്‍ പാകിസ്ഥാന്‍ മുട്ടുമടക്കിയതോടെ ഇന്ത്യ T – 20 ലോക കപ്പില്‍ നിന്ന് പുറത്തേക്ക്. T – 20 യില്‍ ഒറ്റ വനിതാ ലോക കപ്പ് പോലും ഇന്ത്യക്ക് കിട്ടിയിട്ടില്ല.

Also Read : ബാറ്ററി അസ് എ സർവീസ് ഓപ്ഷൻ നൽകാൻ അലോചിച്ച് ടാറ്റ; ഇലക്ട്രിക് വാഹനവില 30 ശതമാനം വരെ കുറയും

അവസാന മത്സരത്തില്‍ ഓസീസ് വനിതകളോട് തോല്‍ക്കുമ്പോള്‍ പോലും ഇന്ത്യ കിവികളെക്കാള്‍ മുന്നില്‍ ആയിരുന്നു, റണ്‍ റേറ്റും കൂടുതല്‍.
പക്ഷെ, കിവികള്‍ക്ക് ഒരു മത്സരം ബാക്കിയായി. ന്യൂസിലന്റ് പാകിസ്ഥാനെ തോല്‍പ്പിച്ചാല്‍ ഇന്ത്യ പുറത്താവും. പാകിസ്ഥാന്‍ ജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും. പക്ഷെ ന്യൂസിലന്റിന് മുന്നില്‍ പാകിസ്ഥാന്‍ വീണു. ലോക കപ്പ് മോഹം ബാക്കിയാക്കി ഇന്ത്യക്ക് മടക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News