ചീഫ്‌ ജസ്‌റ്റിസിന്റെ കാലാവധി 3 വർഷമായി പരിമിതപ്പെടുത്തി പാകിസ്ഥാൻ

Pakistan Chief Justice's term

ഇസ്ലാമാബാദ്‌: ചീഫ്‌ ജസ്‌റ്റിസിന്റെ കാലാവധി 3 വർഷമായി പരിമിതപ്പെടുത്തുന്ന നിയമം പാസാക്കി പാകിസ്ഥാൻ. ഇരുപത്തിയാറാം ഭരണഘടനാ ഭേദഗതി ബിൽ ഞായറാഴ്ച രാത്രി നടന്ന പ്രത്യേക സമ്മേളനത്തിലാണ് പാസ്സാക്കിയത്. പ്രസിഡന്റ്‌ ആസിഫ്‌ അലി സർദാരി തിങ്കളാഴ്ച ഒപ്പിട്ടതോടെ ബിൽ നിയമമാകുകയും ചെയ്തു.

സർക്കാരുമായി ഭിന്നതയിലുള്ള മസൂർ അലി ഷാ ചീഫ്‌ ജസ്‌റ്റിസാകാനിരിക്കെയാണ് വളരെ വേ​ഗത്തിൽ പുതിയ നിയമനിർമ്മാണം നടന്നത്. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന മൂന്ന്‌ ജഡ്‌ജിമാരിൽനിന്ന്‌ അടുത്ത ചീഫ്‌ ജസ്‌റ്റിസിനെ നിയമിക്കാൻ 12 അംഗ കമീഷൻ രൂപീകരിക്കും എന്നതടക്കം 22 ഭേദഗതികളാണ് ബില്ലിൽ ഉൾപ്പെടുന്നത്.

Also Read:

നിലവിലെ ചീഫ്‌ ജസ്‌റ്റിസ്‌ ഖാസി ഫഈസ്‌ ഈസ വെള്ളിയാഴ്ചയാണ് വിരമിക്കുന്നത്. വിരമിക്കൽ പ്രായം 65ൽനിന്ന്‌ 68 ആക്കി ഉയർത്തി ഈസയുടെ കാലാവധി നീട്ടി മസൂർ അലി ഷാ ചീഫ്‌ ജസ്‌റ്റിസാകുന്നത് തടയാനാണ് പാകിസ്ഥാൻ സർക്കാർ ആദ്യം ശ്രമിച്ചത്.

Also Read:

ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീക്‌ ഇ ഇൻസാഫ്‌ (പിടിഐ) എംപിമാർ സെനറ്റ്‌ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. സ്വതന്ത്ര നിയമനിർവഹണസഭയുടെ അധികാരം വെട്ടിച്ചുരുക്കുന്ന ബില്ലാണിതെന്നും പിടിഐ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News