ഐഎംഎഫ് നൽകാമെന്നുറപ്പിച്ച കടം വാങ്ങിയെടുക്കാൻ കഴിയാതെ പാക്കിസ്ഥാൻ

പണപ്രതിസന്ധിക്കിടയിൽ ഐഎംഎഫ് നൽകാമെന്നുറപ്പിച്ച കടവും വാങ്ങിയെടുക്കാൻ കഴിയാതെ പാക്കിസ്ഥാൻ. രാജ്യത്ത് തുടരുന്ന രാഷ്ട്രീയ കലഹം പുതിയ നിവൃത്തികേടിലേക്ക് എത്തിക്കുകയാണ്. തുടരുന്ന സാമ്പത്തികപ്രതിസന്ധികൾക്കിടെ ഐഎംഎഫ് ഉയർത്തിയ കടുത്ത ഉപാധികളെല്ലാം പാലിച്ച് പണം കടംവാങ്ങാൻ ഒരുങ്ങിയതാണ് പാക്കിസ്ഥാൻ.

നൽകാമെന്നേറ്റ 650 കോടി ഡോളറിൽ ആദ്യഗഡുവായ 110 കോടി ഡോളർ വാങ്ങിയെടുക്കാനുള്ള ചർച്ചകൾ നേരിട്ടും ഓൺലൈനായും തുടരുകയായിരുന്നു. എന്നാൽ, ഐഎംഎഫ് ലോക ബാങ്ക് പ്രതിനിധികളെ നേരിട്ട് കാണാനായി വാഷിംഗ്ടണിലേക്ക് പറക്കാനായി എടുത്ത വിമാന ടിക്കറ്റ് ക്യാൻസൽ ചെയ്തിരിക്കുകയാണ് പാക് ധനകാര്യ മന്ത്രി ഇഷക് ധർ. ഏപ്രിൽ 10-ന് ലോൺ നേടിയെടുക്കാനുള്ള അവസാനവട്ട ചർച്ചകൾ നടക്കേണ്ടതായിരുന്നു. തുടരുന്ന ആഭ്യന്തര രാഷ്ട്രീയ കലഹമാണ് ഇപ്പോഴത്തെ പിന്മാറ്റത്തിന് കാരണമെന്നാണ് പാക് വിശദീകരണം.

കഴിഞ്ഞവർഷം അധികാരഭ്രഷ്ടനായ ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ സർക്കാരിനെതിരെ വൻ ജനകീയ പ്രതിഷേധം തെരുവിൽ അണിനിരത്തുന്ന സമയത്ത് തന്നെയാണ് പാക് സാമ്പത്തിക പ്രതിസന്ധിയും മൂർച്ഛിക്കുന്നത്. എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഷഹബാസ് ഷെരീഫ് സർക്കാരിനോടുള്ള ഇമ്രാന്‍റെ ആവശ്യം. എന്നാൽ പൊതു തെരഞ്ഞെടുപ്പും പ്രവിശ്യാ തെരഞ്ഞെടുപ്പുകളും പിന്നീടേ നടത്താൻ കഴിയൂ എന്നാണ് സർക്കാരിൻറെ നിലപാട്. കീഴ്ക്കോടതികളുടെ അറസ്റ്റ് വാറൻ്റ് ഉപയോഗിച്ച് ഇമ്രാനെ ജയിലിൽ അടയ്ക്കാനുള്ള നീക്കവും പരാജയപ്പെട്ടിരുന്നു.

പാക്കിസ്ഥാന്റെ രാഷ്ട്രീയ കാലാവസ്ഥയിൽ ഇമ്രാൻ്റെ പാർട്ടിക്കും മുകളിൽ ഭരണപാർട്ടിയുടെ സ്വാധീനം ഉയർത്തിയിട്ട് മാത്രം ഇനി രാഷ്ട്രീയ ഇടപെടലുകൾ മതിയെന്നാണ് സർക്കാർ തീരുമാനം. അനിവാര്യമായ കടം വാങ്ങിയെടുക്കാൻ വാഷിംഗ്ടണിലേക്ക് ഫിനാൻസ് സെക്രട്ടറി, കേന്ദ്ര ബാങ്ക് ഗവർണർ തുടങ്ങിയവരടങ്ങുന്ന പ്രതിനിധി സംഘത്തെ അയക്കാനും സാധ്യതകൾ ഏറെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News