മുൾട്ടാൻ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ഇന്നിങ്സ് തോൽവി. ഇന്നിങ്സിനും 47 റൺസിനുമാണ് ഇംഗ്ലണ്ടിന്റെ ജയം. ആദ്യ ഇന്നിങ്‌സില്‍ 556 റണ്‍സ് നേടിയിട്ടും പാകിസ്ഥാന് തോൽവി അറിയേണ്ടി വന്നു. ചരിത്രത്തിലാദ്യമായാണ് ആദ്യ ഇന്നിങ്സിൽ 500 റൺസിൽ കൂടുതൽ സ്കോർ ചെയ്തിട്ടും ഒരു ടീം ഇന്നിങ്സ് തോൽവി വഴങ്ങുന്നത്.
Also Read: അവസാന നിമിഷം ലൂയിസ് രക്ഷകനായി; ചിലിക്കെതിരെ ബ്രസീലിന് ജയം
അബ്ദുള്ള ഷഫീഖ്, ക്യാപ്റ്റന്‍ ഷാന്‍ മസൂദ്, ആഗ സല്‍മാന്‍ എന്നിവരുടെ സെഞ്ചുറി മികവിലാണ് ആദ്യ ഇന്നിങ്സിൽ പാകിസ്ഥാൻ 556 റൺസ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ബ്രൂക്കിന്റെ ട്രിപ്പ്ൾ സെഞ്ച്വറിയുടെയും (317), റൂട്ടിന്റെ ഡബ്ൾ സെഞ്ച്വറിയുടെയും (262) മികവിൽ 823 എന്ന കൂറ്റൻ സ്കോർ അടിച്ചു കൂട്ടി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 454 റൺസാണടിച്ചത്.
Also Read: ലോകകപ്പ് യോഗ്യതാ മത്സരം: ‘വെള്ളക്കളിയില്‍’ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി വെനസ്വേല
ഒന്നാം ഇന്നിങ്സിൽ 267 റൺസ് ലീഡ് വഴങ്ങിയ പാകിസ്താൻ രണ്ടാം ഇന്നിങ്സിൽ 220ന് പുറത്തായി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റും പാകിസ്താന്‍ തോറ്റിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here