ഇന്ത്യ വരില്ല; ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്‍വാങ്ങാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നു

pakistan-cricket-pcb

രാജ്യം വേദിയാകുന്ന 2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പാക്കിസ്ഥാൻ പിന്മാറിയേക്കും. പാക് മാധ്യമമായ ഡോൺ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ടൂർണമെൻ്റിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ അറിയിച്ചതിനെത്തുടര്‍ന്നാണ് ഈ നീക്കം.

ഇന്ത്യ ഇല്ലാത്തതിനാൽ ആതിഥേയാവകാശം റദ്ദാക്കിയാല്‍, ഐസിസിയോ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലോ ഇന്ത്യയെ വിലക്കണമെന്ന് ആവശ്യപ്പെടാൻ പാക് സര്‍ക്കാര്‍ ക്രിക്കറ്റ് ബോര്‍ഡിനോട് നിർദേശിക്കാൻ സാധ്യതയുണ്ട്. ഇന്ത്യൻ നിലപാടിൽ പിസിബി ഐസിസിയോട് വ്യക്തത തേടും.

Read Also: പുതിയ വേഷമണിഞ്ഞ് കളിമൺ കോർട്ടിലെ ചക്രവർത്തി

ഇന്ത്യൻ ടീമിൻ്റെ മത്സരങ്ങൾ പാക്കിസ്ഥാന് പുറത്ത് നടത്തുന്ന ഹൈബ്രിഡ് മോഡല്‍ പിസിബി തള്ളിക്കളഞ്ഞിട്ടുമുണ്ട്. ഇതോടെ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിക്ക് ഉണ്ടാകില്ലെന്ന് ഉറപ്പായി. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലായിരുന്നു നടന്നത്.

2025ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ഐസിസിയെ ബിസിസിഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എട്ട് ടീമുകള്‍ അടങ്ങുന്ന ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 നും മാര്‍ച്ച് ഒമ്പതിനും ഇടയില്‍ പാക്കിസ്ഥാനിലെ മൂന്ന് വേദികളിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News