പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ്: പുതിയ മുന്നണി പ്രഖ്യാപനം നടത്താന്‍ ഇമ്രാന്‍ഖാന്‍?

ഭൂരിപക്ഷം വ്യക്തമാക്കാതെ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വിജയം പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പിടിഐക്ക് അപ്രതീക്ഷിത മുന്നേറ്റമുണ്ടായിരിക്കുകയാണ്. വോട്ടെണ്ണല്‍ ഏറെക്കുറെ പൂര്‍ത്തിയാവുന്ന സാഹചര്യത്തില്‍ അന്തിമചിത്രം വ്യക്തമല്ലെങ്കിലും ആത്മവിശ്വാസത്തിലാണ് ഇമ്രാന്‍ പക്ഷം. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് താനെന്നും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കണമെന്നും ഇമ്രാന്‍ ആവശ്യപ്പെട്ടതായാണ് വിവരം.

ALSO READ:  തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു; മൂന്ന് യുവാക്കൾ പോലീസ് കസ്റ്റഡിയിൽ

പുതിയ മുന്നണി പ്രഖ്യാപനവുമായി മുന്നോട്ടു പോകാനാണ് ഇമ്രാന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. തന്റെ പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രമാരെല്ലാം പുതിയ പാര്‍ട്ടിയുടെ ഭാഗമാകണമെന്ന ആവശ്യവും ഇമ്രാന്‍ ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വൈകിയാല്‍ സമാധാനപരമായി പ്രതിഷേധിക്കാനും ഇമ്രാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ALSO READ: ഓപ്പറേഷൻ ബേലൂർ മഖ്‌ന ഉടൻ; മാനന്തവാടിയിലെ ആളെക്കൊല്ലി കാട്ടാനയെ ഉടൻ മയക്കുവെടി വെക്കും

അതേസമയം എഐ ഉപയോഗിച്ച് നിര്‍മിച്ച വീഡിയോയില്‍ ഇമ്രാന്‍ മുഖ്യഎതിരാളിയായ നവാസ് ഷെരീഫിനെ വിഡ്ഢിയെന്നും വിളിക്കുന്നുണ്ട്. സൈന്യത്തിന്റെ പിന്തുണയുള്ള നവാസ് ഷെരീഫ് മറ്റു പാര്‍ട്ടികളുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം തുടങ്ങിയിരുന്നു. എന്നാല്‍ ഫലം പ്രഖ്യാപിച്ച 252 സീറ്റുകളില്‍ 96 സീറ്റ് പിടിഐ സ്വതന്ത്രര്‍ നേടി. നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലിംലീഗ് 72 സീറ്റും ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 52 സീറ്റുകളിലും വിജയിച്ചു. പാകിസ്ഥാനില്‍ സര്‍ക്കാരുണ്ടാക്കാന്‍ 133 സീറ്റിന്റെ ഭൂരിപക്ഷമാണ് വേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News