പാക്കിസ്ഥാനിൽ മൂന്ന് പേർക്ക് കൂടി പോളിയോ സ്ഥിരീകരിച്ചു. ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. റീജിയണൽ റഫറൻസ് ലബോറട്ടറി നടത്തിയ പരിശോധനയിലാണ് മൂന്ന് പേർക്ക് കൂടി പോളിയോ ബാധ കണ്ടെത്തിയത്.
എട്ട് വയസ് പ്രായമുള്ള രണ്ട് പെൺകുട്ടികൾക്കും അഞ്ച് മാസം പ്രായമുള്ള ഒരു ആൺകുട്ടിക്കുമാണ് രോഗം സ്ഥിരികരിച്ചത്. വൈൽഡ് പോളിയോവൈറസ് ടൈപ്പ് 1 കേസാണ് റിപ്പോർട്ട് ചെയ്തത്.
ALSO READ; ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെയും ട്രംപിസം; ആയിരത്തിലേറെ സൈനികരെ ഒഴിവാക്കും
ഇതോടെ ഈ വർഷം രാജ്യത്ത് സ്ഥിരീകരിച്ച പോളിയോ കേസുകളുടെ എണ്ണം 55 ആയി ഉയർന്നിട്ടുണ്ട്. റിപ്പോർട്ട് ചെയ്ത 55 കേസുകളിൽ, 26 എണ്ണം ബലൂചിസ്ഥാനിൽ നിന്നാണ്. ഖൈബർ പഖ്തൂൺഖ്വയിൽ നിന്ന് 14,സിന്ധിൽ നിന്ന് 13 , പഞ്ചാബിൽ നിന്നും ഇസ്ലാമാബാദിൽ നിന്നും ഓരോ കേസുകളുമാണ് സ്ഥിരീകരിച്ചത്.
പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത ഇടങ്ങളിൽ ഇതിന് മുൻപും പോളിയോ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പ്രതിരോധ കുത്തിവയ്പ്പ് പരിപാടികൾ കാര്യക്ഷമമായി സംഘടിപ്പിക്കുന്നതിൽ തടസം നേരിട്ടത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here