മതപരമായി അംഗീകരിക്കാന്‍ കഴിയില്ല; മുലപ്പാല്‍ ബാങ്ക് അടച്ചുപൂട്ടി ഈ രാജ്യം

മതപരമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പുരോഹിതര്‍ അഭിപ്രായമുയര്‍ത്തിയതിന് പിന്നാലെ പാകിസ്ഥാനില്‍ മുലപ്പാല്‍ ബാങ്ക് അടച്ചുപൂട്ടി. ഗവണ്‍മെന്റിന്റെ നാഷണല്‍ കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജിയാണ് ബാങ്കിനെതിരെ രംഗത്തെത്തിയത്. അതേസമയം ബാങ്ക് അടയ്ക്കാനുള്ള തീരുമാനം അധികൃതര്‍ മാറ്റുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് മുലപ്പാല്‍ ബാങ്ക് പാകിസ്ഥാനിലെ കറാച്ചിയിലുള്ള ആശുപത്രിയില്‍ ആരംഭിച്ചത്. ഒരേ അമ്മയുടെ മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ തമ്മില്‍ മുതിര്‍ന്ന് കഴിഞ്ഞ് വിവാഹിതരായാല്‍ അത് മതപരമായി ശരിയാവില്ലെന്നതാണ് പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ALSO READ: “ഖരമാലിന്യം സ്വന്തം നിലയിൽ സംസ്കരിക്കുമെന്ന റെയിൽവേയുടെ വാദം ശരിയല്ല; മാലിന്യം എങ്ങനെ സംസ്കരിക്കുന്നുവെന്ന് നഗരസഭയെ ബോധ്യപ്പെടുത്തണം”: മേയർ ആര്യ രാജേന്ദ്രൻ

ഇക്കഴിഞ്ഞ ഡിസംബറിലാണ് ദേശീയ ഇസ്ലാമിക് കൗണ്‍സില്‍ ബാങ്കിന് അനുമതി നല്‍കിയത്. തുടര്‍ന്ന് ജൂണില്‍ ആശുപത്രിയില്‍ ബ്രെസ്റ്റ് മില്‍ക്ക് ബാങ്ക് ആരംഭിച്ചെങ്കിലും അംഗീകാരം പിന്‍വലിച്ചു. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാത്രമേ ഈ പാല്‍ നല്‍കുകയുള്ളെന്നും ഇത്തരം കുഞ്ഞുങ്ങളുടെ അതിജീവനത്തിനുള്ള മാര്‍ഗം മാത്രമാണിതെന്നും ബാങ്ക് ആരംഭിച്ച സിന്ധ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ആന്‍ഡ് നിയോനറ്റോളജി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും ഡോക്ടറുമായ ജമാല്‍ റാസ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News