ശ്രീലങ്ക തോറ്റതിന് ട്രോളുകള്‍ ഏറ്റുവാങ്ങി പാക്കിസ്ഥാന്‍ ടീം

വ്യാഴാഴ്ച നടന്ന ശ്രീലങ്ക – ന്യൂസിലന്‍ഡ് മത്സരത്തില്‍ ട്രോളുകള്‍ ഏറ്റുവാങ്ങി പാക്കിസ്ഥാന്‍ ടീം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്ക അഞ്ച് വിക്കറ്റിന്റെ വന്‍ തോല്‍വി വഴങ്ങിയതോടെ പാക് ടീമിന്റെ സെമി സാധ്യത കുറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ ടീം എയറിലാകാന്‍ കാരണമായി.

Also Read:  ശബരിമല തീർഥാടകന്റെ വേഷത്തിൽ കഞ്ചാവ് കടത്ത്; പ്രതി വലയിലായി

ശ്രീലങ്കയുടെ തോല്‍വിയുമായി ബന്ധപ്പെട്ട് നിരവധി ഹാസ്യ ട്രോളുകളാണ് കാണാന്‍ സാധിക്കുന്നത്. തോല്‍വിയില്‍ ലങ്കന്‍ ടീമിനേക്കാള്‍ സങ്കടം ബാബര്‍ അസമിനും സംഘത്തിനുമാണെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. ലങ്ക തോറ്റ സ്ഥിതിക്ക് 6 മണിക്ക് റാവല്‍പിണ്ടിക്കുള്ള വിമാനം പിടിക്കാമെന്ന് പാക് ടീമിന് ഉപദേശം. അടുത്ത മത്സരത്തില്‍ ഇംഗ്ലണ്ട് ടീമിനെ ഡ്രസിങ് റൂമില്‍ പൂട്ടിയിട്ട് എല്ലാ കളിക്കാരെയും ടൈംഡ് ഔട്ട് ആക്കിയാലോ എന്ന് പാക്കിസ്ഥാന് ഉപദേശം നല്‍കുന്നവരുമുണ്ട്.

Also Read: ഒഡെപെക്ക് മുഖേന 40 പേർക്ക് കൂടി വിദേശ റിക്രൂട്ട്മെന്‍റ്; വിസയും ടിക്കറ്റും കൈമാറി മന്ത്രി വി ശിവന്‍കുട്ടി

ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച ന്യൂസിലന്‍ഡ് സെമിക്കരികെയെത്തി. ലങ്കയുടെ 171 റണ്‍സ് 160 പന്ത് ശേഷിക്കേയാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കിവീസ് മറികടന്നത്. ടൂര്‍ണമെന്റില്‍ ലങ്കയുടെ ഏഴാം തോല്‍വിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News