സൈന്യത്തിന്‍റെ വെടിയേറ്റ് ഓടിയ ഭീകരന്‍റെ മൃതദേഹം കണ്ടെത്തി

കശ്മീരിലെ രജൗരിയില്‍ രണ്ടാഴ്ചകള്‍ക്ക് മുമ്പ് ഉണ്ടായ വെടിവെയ്പ്പില്‍ പരുക്കേറ്റ ഭീകരന്‍റെ മൃതദേഹം കണ്ടെത്തി. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെയാണ് പാകിസ്ഥാന്‍ ഭീകരന് വെടിയേല്‍ക്കുന്നത്. വെടികൊണ്ട ഇയാള്‍ ജീവന്‍ തിരിച്ചുലഭിക്കാന്‍ രക്ഷപ്പെടുകയായിരുന്നു.

ALSO READ: ഹിമാചലിൽ ഓഗസ്റ്റ് 21, 22 തീയതികളിൽ യെല്ലോ അലർട്ട്

രജൗറി ജില്ലയിൽ കഴിഞ്ഞ 5ന് ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇയാള്‍ക്ക് പരുക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ഭീകരന്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയില്‍ നിന്ന് രക്ഷപ്പെട്ടോടിയ ഇയാള്‍ക്കായുള്ള തെരച്ചില്‍ അന്ന് തന്നെ ആരംഭിച്ചിരുന്നു. ഇതിനിടെയാണ്  കഴിഞ്ഞ ദിവസം റിയാസി ജില്ലയിലെ മലയിടുക്കിൽ മൃതദേഹം കണ്ടെത്തിയത്. പലതരം തോക്കുകൾ ഉൾപ്പെടെ ആയുധങ്ങളും കണ്ടെടുത്തു.

ALSO READ: സംസ്ഥാനത്ത് കുടുംബശ്രീ ഓണച്ചന്തകൾ 22 മുതൽ; മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിർവഹിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News