ഇമ്രാന്‍ ഖാന് തലവേദന ഒഴിയുന്നില്ല; പിടിഐയുടെ കാലം അവസാനിക്കുന്നു?

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാക് തെഹ്രിക് ഇന്‍സാഫ് പാര്‍ട്ടിയെ നിരോധിക്കാന്‍ ഒരുങ്ങുകയാണ് ഭരണകൂടം. പ്രധാനനേതാക്കള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റമടക്കം ചുമത്താന്‍ തീരുമാനിച്ചതായി പാക് വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി വ്യക്തമാക്കി.

ALSO READ:  മെഡിക്കല്‍ കോളേജില്‍ ലിഫ്റ്റില്‍ രോഗി കുടുങ്ങിയ സംഭവം; മൂന്നു ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു

സ്ഥാപകന്‍ ഇമ്രാന്‍ ഖാന്‍, മുന്‍ പ്രസിഡന്റ് ആരിഫ് അല്‍വി, മുന്‍ ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം മന്ത്രി അത്താവുള്ള തരാര്‍ അറിയിച്ചത്. പിടിഐയും രാജ്യവും ഒന്നിച്ച് മുന്നോട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിലെ ചട്ടം 17-പ്രകാരം പാര്‍ട്ടിയെ നിരോധിക്കാനും വിഷയം സുപ്രീംകോടതിയിലേക്ക് റഫര്‍ ചെയ്യാനും സര്‍ക്കാരിന് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശ ഫണ്ടിംഗ് കേസ്, അമേരിക്കയില്‍ പാസാക്കിയ പ്രമേയം, അന്താരാഷ്ട്ര നാണയനിധിയുമായി പാകിസ്ഥാന്‍ ഉണ്ടാക്കിയ കരാര്‍ അട്ടിമറിക്കാന്‍ ശ്രമം തുടങ്ങിയ ആരോപണങ്ങളില്‍ ഇമ്രാനും പാര്‍ട്ടിക്കുമെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്നും ഇതിന് പിന്നാലെയാണ് നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി അത്താവുള്ള തരാര്‍ പറയുന്നു.

ALSO READ: ‘തുരങ്കത്തില്‍ മനുഷ്യ വിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍’; ആമയിഴഞ്ചാന്‍ തോട്ടില്‍ അഭിമുഖീകരിച്ചത് കഠിനമായ രക്ഷാദൗത്യമെന്ന് അഗ്നി രക്ഷാസേന

ദേശീയ അസംബ്ലിയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ഇമ്രാന്‍ ഖാന്റെ പാക് തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News