പെട്രോൾ ഡീസൽ വിലയിൽ വര്‍ദ്ധനവുമായി പാക്കിസ്ഥാൻ

പാക്കിസ്ഥാനിൽ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വൻ വര്‍ദ്ധനവ്‌. 272.95 പാക്കിസ്ഥാനി രൂപയാണ് പെട്രോളിന്റെ വില. നിലവില്‍ 253 പാക്കിസ്ഥാനി രൂപ ആയിരുന്നു പെട്രോൾ വില. ഡീസൽ വില 253.50 രൂപയില്‍ നിന്നും 273.40 പാക്കിസ്ഥാനി രൂപയായി ഉയര്‍ന്നു.

രാജ്യത്ത് ഇന്ധന വില ലിറ്ററിന് 19 പാക്കിസ്ഥാൻ രൂപ കൂട്ടുമെന്ന് ധനമന്ത്രി ഇഷാഖ് ദാർ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പാക്കിസ്ഥാനിൽ ഇന്ധനവില ഉയർന്നു . ഇത് ഐഎംഎഫ് പ്രതിജ്ഞാബദ്ധമായ ദേശീയ താൽപ്പര്യം മുൻനിർത്തിയാണെന്നും ധനമന്ത്രി പറഞ്ഞു. പെട്രോൾ വില ലിറ്ററിന് 19.95 പാകിസ്ഥാനി രൂപയും ഡീസൽ ലിറ്ററിന് 19.90 രൂപയും കൂട്ടുമെന്ന് പ്രസ്താവനയിൽ ധനമന്ത്രി പറഞ്ഞു.

also read: ഗോള്‍വേട്ടയില്‍ പുതിയ റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

അതേസമയം കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുത്തനെ വർദ്ധിച്ചുവെന്നും വർദ്ധനവ് കുറയ്ക്കാൻ സർക്കാർ ശ്രമിച്ചതായും മന്ത്രി പറഞ്ഞു. സാമ്പത്തിക അച്ചടക്കവുമായി ബന്ധപ്പെട്ട് എട്ട് മാസത്തെ ചർച്ചകൾക്ക് ശേഷം ജൂൺ 30 ന് അന്തിമമാക്കിയ ഐഎംഎഫിന്റെ സ്റ്റാൻഡ്‌ബൈ കരാറിൽ നിന്ന് വ്യതിചലിക്കാൻ രാജ്യത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

also read: രാജ്യത്ത് പുതിയ ജി എസ് ടി നിയമം പ്രാബല്യത്തിൽ

പെട്രോളിയം വിലയിലെ വർധനവ് ഇഷാഖ് ദാറിന്റെ സഖ്യസർക്കാരിന് രാഷ്ട്രീയ
തിരിച്ചടി ഉണ്ടാക്കും എന്നാണ് വിലയിരുത്തൽ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News