ചാംപ്യൻസ് ട്രോഫിക്ക് ഇന്ത്യയെ എങ്ങനെയെങ്കിലും രാജ്യത്തെത്തിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി പാക്കിസ്ഥാൻ. ഇന്ത്യയുടെ മത്സരങ്ങൾ ഉള്ളപ്പോൾ മാത്രം എത്തിയാൽ മതി, ഓരോ കളിയും കഴിഞ്ഞാൽ ഉടൻ നാട്ടിലേക്കു പോകാൻ വിമാനം തുടങ്ങിയ ഓഫറുകളാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മുന്നോട്ടുവച്ചത്. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ ഇതും ബിസിസിഐ അംഗീകരിക്കാൻ സാധ്യതയില്ല.
Also Read: ദഹിപ്പിക്കുന്ന നോട്ടം; പാക് ബൗളറുടെ വിക്കറ്റ് ആഘോഷത്തെ നോക്കിത്തോൽപ്പിച്ച് ഇന്ത്യയുടെ അഭിഷേക് ശർമ
അടുത്ത വർഷം ഫെബ്രുവരിയിലാണ് ചാംപ്യൻസ് ട്രോഫി. 2008ലാണ് ഇന്ത്യ പാക്കിസ്ഥാനിലേക്ക് അവസാനമായി കളിക്കാൻ പോയത്. ചാംപ്യൻസ് ട്രോഫിക്കായി പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ഇന്ത്യൻ ടീം അറിയിച്ചിരുന്നു. ഡൽഹി, ചണ്ഡീഗഢ് എന്നിവിടങ്ങളിലേക്ക് ഇന്ത്യൻ ടീമിനു മാത്രം ചാർട്ടേഡ് വിമാനം അനുവദിക്കാമെന്നാണ് പിസിബി ഓഫർ ചെയ്യുന്നത്.
2018ന് ശേഷം ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇരു ടീമുകളും നേർക്കുനേർ വന്നത്. ചാംപ്യൻസ് ലീഗിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ന്യൂസീലൻഡ് ടീമുകൾക്കെതിരെ ഇന്ത്യയ്ക്ക് മത്സരങ്ങളുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here