ലോകകപ്പില്‍ ഇന്ന് പാക്കിസ്ഥാന് ജീവന്‍മരണപോരാട്ടം; എതിരാളി ദക്ഷിണാഫ്രിക്ക

തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കു ശേഷം ലോകകപ്പില്‍ ഇന്ന് പാക്കിസ്ഥാന് ജീവന്‍മരണ പോരാട്ടത്തിനായി ഇറങ്ങുന്നു. ദക്ഷിണാഫ്രിക്കയാണ് പാകിസ്ഥാന്റെ എതിരാളി. ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയിലാണ് മത്സരം. കടുത്ത വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് ബാബര്‍ അസമും കൂട്ടരും. ലോകകപ്പില്‍ സെമി സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങളില്‍ വിജയിക്കണമെന്ന കടുത്ത സമ്മര്‍ദ്ദത്തിലാണ് പാക് ടീം.

Also Read; നാല്പത്തി ഏഴാമത് വയലാർ അവാർഡ് സമർപ്പണം ഇന്ന്

കഴിഞ്ഞ മത്സരത്തില്‍ കുഞ്ഞന്‍ ടീമായ അഫ്ഗാനിസ്ഥാനോട് ദയനീയ തോല്‍വിയാണ് പാക്കിസ്ഥാന്‍ ഏറ്റുവാങ്ങിയത്. അഞ്ചു മത്സരങ്ങളില്‍ മൂന്നു മത്സരങ്ങള്‍ പരാജയപ്പെട്ട പാക്കിസ്ഥാന്‍ നാലു പോയിന്റുകളുമായി ആറാം സ്ഥാനത്താണ്.

Also Read: വയലാര്‍ രാമവര്‍മ്മയുടെ മരിക്കാത്ത ഓര്‍മകള്‍ക്ക് ഇന്ന് 48 വയസ്

അതേമയം മികച്ച ഫോമിലാണ് ദക്ഷിണാഫ്രിക്കന്‍ ടീം. അഞ്ചു മത്സരങ്ങളില്‍ നിന്ന് നാലു മത്സരങ്ങള്‍ വിജയിച്ച് എട്ടു പോയിന്റുമായി പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് സൗത്ത് ആഫ്രിക്ക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News