ഇന്ന് പാകിസ്താന്‍ ശ്രീലങ്ക പോരാട്ടം; ഇരു ടീമുകള്‍ക്കും പറയാനുണ്ട് ചില പഴയ കണക്കുകള്‍

ഇന്ദുലേഖ രാജു

ലോകകപ്പില്‍ ഇന്ന് പാകിസ്താനും ശ്രീലങ്കയും തമ്മില്‍ പോരാടുമ്പോള്‍ പരസ്പരം പോരാടി വിജയിച്ചതിന്റെയും തോല്‍വി അറിഞ്ഞതിന്റെയും ചില പഴയ കണക്കുകള്‍ പറയാനുണ്ടാകും ഇരു ടീമുകള്‍ക്കും.ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തില്‍ വിജയം ആര്‍ക്കൊപ്പമെന്ന ആകാംഷയിലാണ് കായികപ്രേമികള്‍. ഏകദിന ലോകകപ്പില്‍ ഇന്ന് പാകിസ്താന്‍ ശ്രീലങ്കയോട് ഏറ്റുമുട്ടുമ്പോല്‍ ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക വാശിയേറിയ പോരാട്ടത്തിന് തന്നെയാകും.

Also Read: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥന്റെ ഭാര്യയും മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ

ഐസിസി ഏകദിന ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ 8 മത്സരങ്ങളില്‍ പാക്കിസ്ഥാനും ശ്രീലങ്കയും മുഖാമുഖം വന്നിട്ടുണ്ട്. ഈ 8 കളികളില്‍ പാകിസ്ഥാന്‍ 7 തവണ വിജയിച്ചു. ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു. ലോകകപ്പില്‍ ഈ രണ്ട് ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ പാകിസ്ഥാന്‍ നേടിയ 338 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ശ്രീലങ്കയുടെ ഉയര്‍ന്ന സ്‌കോര്‍ 288 ഉം ഏറ്റവും കുറഞ്ഞ സ്‌കോര്‍ 138മാണ്. ആതേസമയം ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ 18 മത്സരങ്ങളില്‍ പാക്കിസ്ഥാനും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടി. ഈ 18 കളികളില്‍ പാകിസ്ഥാന്‍ 5 തവണയും ശ്രീലങ്ക 13 തവണ വിജയിച്ചു.

Also Read: വ്യാജ ലോൺ ആപ്പ് സംഘങ്ങൾക്ക് മുന്നറിയിപ്പുമായി സംസ്ഥാന യുവജന കമ്മീഷൻ

2023 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് വിജയം കൈവരിച്ച ആത്മവിശ്വാസത്തോടെയാകും രണ്ടാം മത്സരത്തിന് പാകിസ്താന്‍ കളത്തിലിറങ്ങുക. അതേസമയം ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ശ്രീലങ്കയ്ക്ക് രണ്ടാം മത്സരവും സുഗമമാവില്ല. കരുത്തരായ പാകിസ്താനോട് വിജയം നേടാനായാല്‍ ശ്രീലങ്കയ്ക്ക് മുന്നോട്ടുള്ള യാത്രയ്ക്ക് ആത്മവിശ്വാസം ഇരട്ടിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News