ഏഷ്യാ കപ്പ്; ബംഗ്ലാദേശിനെതിരെ വിജയവുമായി പാക്കിസ്ഥാന്‍

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ വിജയവുമായി പാക്കിസ്ഥാന്‍. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റനാണ് പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെതിരെ വിജയം നേടിയത്.194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 40 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 78 റണ്‍സടിച്ച ഓപ്പണര്‍ ഇമാമുള്‍ ഹഖാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍ നേട്ടത്തിലെത്തിയത്.

ALSO READ:സണ്ണി ലിയോണിക്ക് യുഎഇ ഗോള്‍ഡന്‍ വിസ

വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ 63 റണ്‍സടിച്ച് പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ബാബര്‍ അസം 17 റണ്‍സെടുത്ത് പുറത്തായി. സ്കോര്‍ ബംഗ്ലാദേശ് 38.4 ഓവറില്‍ 193ന് ഓള്‍ ഔട്ട്, പാക്കിസ്ഥാന്‍ 39.3 ഓവറില്‍ 194-3.

ALSO READ:ഉദയനിധിക്കെതിരായ പ്രകോപന ആഹ്വാനം; അയോധ്യയിലെ സന്യാസിക്കെതിരെ കേസെടുത്ത് മധുര പൊലീസ്

194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് ഓപ്പണര്‍മാരായ ഫഖര്‍ സമനും ഇമാമുള്‍ ഹഖും ചേര്‍ന്ന് ഭേദപ്പട്ട തുടക്കം ആണ് നൽകിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 35 റണ്‍സടിച്ചു. 20 റണ്‍സടിച്ച ഫഖര്‍ സമനെ ഷൊറീഫുള്‍ ഇസ്ലാം പുറത്താക്കിയതിന് പിന്നാലെ ക്രീസിലെത്തിയ ബാബര്‍ അസം ഇമാം ഉള്‍ ഹഖിനൊപ്പം പാക്കിസ്ഥാനെ 50 കടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News